കൊവിഡ് 19; കുവൈത്തില്‍ 80 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു

 


ADVERTISEMENT


കുവൈത്ത് സിറ്റി: (www.kvartha.com 20.04.2020) കുവൈത്തില്‍ 80 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 1,995 ആയി. പുതുതായി കൊവിഡ് സ്ഥിരീകരിച്ചവരില്‍ 47 പേര്‍ ഇന്ത്യക്കാരാണ്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 1132 ആയി ഉയര്‍ന്നു. രണ്ടു മരണം കൂടി സ്ഥിരീകരിച്ചതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒമ്പതായി. 55 വയസ്സുള്ള ഇന്ത്യകാരനും 49 കാരനായ ബംഗ്ലാദേശ് പൗരനുമാണ് മരിച്ചത്.

കുവൈത്തില്‍ ചികിത്സയിലുണ്ടായിരുന്നവരില്‍ 62 പേര്‍ രോഗമുക്തി നേടിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. ആകെ 367 പേരാണ് രോഗമുക്തി നേടിയത്. നിലവില്‍ 1619 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 39 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 26 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യമന്ത്രലായം അറിയിച്ചു.


കൊവിഡ് 19; കുവൈത്തില്‍ 80 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു

Keywords:  Kuwait, News, Gulf, World, COVID19, Trending, Treatment, Health, Patient, Death, Health ministry, Kuwait reports 80 new covid cases, two death
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia