കൊവിഡ് 19; കുവൈത്തില്‍ ഒരു ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ രണ്ട് മരണം, രോഗബാധിതരുടെ എണ്ണം 3,288 ആയി ഉയര്‍ന്നു

 


ADVERTISEMENT

കുവൈത്ത് സിറ്റി: (www.kvartha.com 27.04.2020) കുവൈത്തില്‍ തിങ്കകൊവിഡ് 19 ബാധിച്ച് രണ്ടുപേര്‍ കൂടി മരിച്ചു. തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുകയായിരുന്ന 54 വയസുള്ള ഇന്ത്യക്കാരനും, 53 വയസുള്ള കുവൈത്തിയും ആണ് മരിച്ചതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് മരണസംഖ്യ 22 ആയി. കുവൈത്തില്‍ കോവിഡ് ബാധിച്ചു മരിച്ച ഇന്ത്യക്കാരുടെ എണ്ണം ഏഴായി.

രാജ്യത്ത് പുതുതായി 213 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 3,288 ആയി. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 61 പേര്‍ ഇന്ത്യക്കാരാണ്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 1,618 ആയി. ചികിത്സയിലായിരുന്നു 206 പേര്‍ രോഗമുക്തി നേടി. രാജ്യത്ത് ഇതുവരെ 1,012 പേരാണ് രോഗമുക്തി നേടിയത്. നിലവില്‍ 2254 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 64 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 30 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യമന്ത്രലായം അറിയിച്ചു.

കൊവിഡ് 19; കുവൈത്തില്‍ ഒരു ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ രണ്ട് മരണം, രോഗബാധിതരുടെ എണ്ണം 3,288 ആയി ഉയര്‍ന്നു

Keywords:  Kuwait, News, Gulf, World, COVID19, Health, Death, Treatment, Patient, Health ministry, Kuwait records 2 new deaths, 213 infection cases
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
WebDesk Omega
WebDesk Omega

154168 Articles

Tags

Share this story

wellfitindia