കുവൈത്തില്‍ 161 പേര്‍ക്ക് കൂടി കൊവിഡ്; രാജ്യത്ത് രോഗബാധിതരുടെ എണ്ണം 1,154 ആയി
Apr 11, 2020, 15:55 IST
കുവൈത്ത് സിറ്റി: (www.kvartha.com 11.04.2020) കുവൈത്തില്‍ ശനിയാഴ്ച 161 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 1154 ആയി. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 104 പേര്‍ ഇന്ത്യക്കാരാണ്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 634 ആയി.
അതേസമയം കുവൈത്തില്‍ 133 പേര്‍ ഇതുവരെ രോഗമുക്തി നേടിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെ 1020 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. ഇതില്‍ 26 പേര്‍ തീവ്ര പരിചരണവിഭാഗത്തിലാണ്. കൊവിഡ് ബാധിച്ച് ഇതുവരെ ഒരാളാണ് മരണത്തിന് കീഴടങ്ങിയത്.
Keywords: Kuwait, News, Gulf, World, COVID19, Health, Patient, Treatment, Coronavirus, Health department, Trending, Kuwait records 161 new covid cases, total rises to 1154
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.