Woman In Custody | മരുന്നിനൊപ്പം സോപ് പൊടി കലര്‍ത്തി കുഞ്ഞിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി; വീട്ടുജോലിക്കാരി പൊലീസ് കസ്റ്റഡിയില്‍
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കുവൈത് സിറ്റി: (www.kvartha.com) മരുന്നിനൊപ്പം സോപ് പൊടി കലര്‍ത്തി മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. കുവൈതില്‍ പ്രവാസിയായ ഒരു വീട്ടുജോലിക്കാരിക്കെതിരെയാണ് മാതാപിതാക്കള്‍ പരാതി നല്‍കിയത്. കുഞ്ഞിനെ കൊല്ലാനായിരുന്നു വീട്ടുജോലിക്കാരിയുടെ ശ്രമമെന്ന് മാതാപിതാക്കള്‍ പറയുന്നു.
ഇവരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട് പൊലീസ് വ്യക്തമാക്കി. കുഞ്ഞിനെ പരിശോധിക്കുന്നതിനായി ഫോറന്‍സിക് മെഡികല്‍ ഡിപാര്‍ട്‌മെന്റിലേക്കും തുടര്‍ന്ന് ചൈല്‍ഡ് പ്രൊടക്ഷന്‍ സെന്ററിലേക്കും മാറ്റണമെന്ന് നിര്‍ദേശം നല്‍കി. പ്രോസിക്യൂഷന്റെ പ്രാഥമിക അന്വേഷണത്തിന് ശേഷം വീട്ടുജോലിക്കാരിയെ കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുകയാണ് അധികൃതര്‍ അറിയിച്ചു. അതേസമയം വീട്ടുജോലിക്കാരി ഏത് രാജ്യത്ത് നിന്നുള്ളയാളാണെന്ന വിവരം അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.
Keywords: Kuwait, News, Gulf, World, Top-Headlines, Crime, Complaint, Murder Attempt, Custody, Police, Kuwait: Maid mixing detergent powder in baby's medicine.

