Air India Express | കുവൈത്-കോഴിക്കോട് എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ് അടിയന്തരമായി തിരിച്ചിറക്കി

 


കുവൈത് സിറ്റി: (www.kvartha.com) സാങ്കേതിക തകരാര്‍ മൂലം കുവൈത്-കോഴിക്കോട് എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ് അടിയന്തരമായി കുവൈത് വിമാനത്താവളത്തില്‍ തിരിച്ചിറക്കി. IX 394 ബോയിങ് 738 വിമാനമാണ് പറന്നുയര്‍ന്ന് 10 മിനിറ്റിനുശേഷം അടിയന്തരമായി ഇറക്കിയത്. ചൊവ്വാഴ്ച ഉച്ചക്ക് രണ്ട് മണിക്ക്  പുറപ്പെട്ട വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരികെ പറന്ന് ഇറക്കുകയായിരുന്നു. 1.30ന് പുറപ്പെടേണ്ട വിമാനം വൈകി രണ്ടുമണിക്കാണ് പുറപ്പെട്ടത്.

രാത്രിയോടെ യാത്രക്കാരെ ഹോടെലിലേക്ക് മാറ്റി. വിമാനം എപ്പോള്‍ പുറപ്പെടുമെന്നോ മറ്റു കാര്യങ്ങളോ എയര്‍ ഇന്‍ഡ്യ അറിയിച്ചിട്ടില്ലെന്ന് യാത്രക്കാര്‍ പറഞ്ഞു. വിമാനം തിരിച്ചിറക്കിയിട്ടും രണ്ടരമണിക്കൂറോളം വിമാനത്തില്‍ ഇരുന്നതായി ഒരു യാത്രക്കാരന്‍ ചൂണ്ടിക്കാട്ടി. 

Air India Express | കുവൈത്-കോഴിക്കോട് എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ് അടിയന്തരമായി തിരിച്ചിറക്കി

യാത്രമുടങ്ങിയതോടെ യാത്രക്കാര്‍ പ്രതിഷേധം ഉയര്‍ത്തി. ഇതോടെ എയര്‍ ഇന്‍ഡ്യയുടെ മറ്റൊരു വിമാനത്തില്‍ നാട്ടിലെത്തിക്കാമെന്ന് അധികൃതര്‍ അറിയിച്ചതായി യാത്രക്കാര്‍ വ്യക്തമാക്കി.

Keywords:  Kuwait, News, Gulf, World, Flight, Passengers, Flight, Kuwait – Kozhikode Air India Express flight returned urgently.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia