Fake Degree | വ്യാജ ബിരുദത്തിലൂടെ സര്‍കാര്‍ ജോലിയില്‍ പ്രവേശിച്ചവരുടെ ശമ്പളം തിരിച്ചു പിടിക്കാനൊരുങ്ങി കുവൈത്
Sep 11, 2022, 09:30 IST
കുവൈത് സിറ്റി: (www.kvartha.com) കുവൈതില്‍ വ്യാജ ബിരുദത്തിലൂടെ സര്‍കാര്‍ ജോലിയില്‍ പ്രവേശിച്ചവരുടെ ശമ്പളം തിരിച്ചു പിടിക്കുമെന്ന് അധികൃതര്‍. സര്‍ടിഫികറ്റ് സൂക്ഷ്മ പരിശോധന നടത്തി വ്യാജമാണെന്ന് സ്ഥിരീകരിച്ചാല്‍ നിയമ നടപടി സ്വീകരിക്കുമെന്നും കൈപ്പറ്റിയ ശമ്പളത്തോടൊപ്പം കോടതി നിശ്ചയിക്കുന്ന പിഴയും ഈടാക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
സര്‍കാര്‍ ജീവനക്കാരായ സ്വദേശികളുടെയും വിദേശികളുടെയും ബിരുദ സര്‍ടിഫിക്കറ്റുകള്‍ പരിശോധിക്കുന്ന നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. നിലവിലുള്ളവരുടെയും പുതുതായി ജോലിയില്‍ പ്രവേശിച്ചവരുടെയും രേഖകള്‍ പരിശോധിക്കും. സംശയമുള്ളവരുടെ സര്‍ടിഫികറ്റുകള്‍ സൂക്ഷ്മപരിശോധനയ്ക്കായി വിദ്യാഭ്യാസ മന്ത്രാലയത്തിന് കൈമാറും. വ്യാജമാണെന്ന് കണ്ടെത്തിയാല്‍ പബ്ലിക് പ്രോസിക്യൂഷന് കൈമാറാനാണ് നിര്‍ദേശം.
Keywords: Kuwait, News, Gulf, World, Salary, Fake, Degree, Employee, Kuwait: Employees with fake degrees will be forced to return salaries.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.