കൊവിഡ് 19; കുവൈത്തില്‍ ഒരു മരണം കൂടി സ്ഥിരീകരിച്ചു, 93 പേര്‍ക്ക് കൂടി രോഗബാധ

 


ADVERTISEMENT

കുവൈത്ത് സിറ്റി: (www.kvartha.com 18.04.2020) കുവൈത്തില്‍ ശനിയാഴ്ച ഒരു കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു. ബംഗ്ലാദേശ് പൗരനായ 68 വയസുകാരനാണ് മരിച്ചത്. കഴിഞ്ഞ ഒരാഴ്ചക്കാലമായി തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു ഇദ്ദേഹം. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം ആറായി. രാജ്യത്ത് ശനിയാഴ്ച 93 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം 1751 ആയി ഉയര്‍ന്നു.

പുതുതായി രോഗം സ്ഥിരീകരിച്ച 93 പേരില്‍ 64 പേര്‍ ഇന്ത്യക്കാരാണ്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 988 ആയി. രാജ്യത്ത് ചികിത്സയിലുണ്ടായിരുന്നവരില്‍ 22 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 280 ആയി. നിലവില്‍ 1465 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 34 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 18 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യമന്ത്രലായം അറിയിച്ചു.

കൊവിഡ് 19; കുവൈത്തില്‍ ഒരു മരണം കൂടി സ്ഥിരീകരിച്ചു, 93 പേര്‍ക്ക് കൂടി രോഗബാധ

Keywords:  Kuwait, News, Gulf, World, COVID19, Treatment, Death, Patient, Health, Trending, Health ministry, Kuwait confirms 93 new coronavirus cases, 1 death
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia