കുവൈത്തില്‍ 183 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; രാജ്യത്ത് രോഗബാധിതരുടെ എണ്ണം 3,075 ആയി
Apr 26, 2020, 17:28 IST
ADVERTISEMENT
കുവൈത്ത് സിറ്റി: (www.kvartha.com 26.04.2020) കുവൈത്തില്‍ ഞായറാഴ്ച 183 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 3,075 ആയി. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 53 പേര് ഇന്ത്യക്കാരാണ്. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 1,557 ആയി. കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരാള്‍ കൂടി മരിച്ചതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 20 ആയി. 57 വയസ്സുള്ള ഇറാന് പൗരനാണ് മരിച്ചത്.
കുവൈത്തില്‍ ചികിത്സയിലുണ്ടായിരുന്നവരില്‍ 150 പേര് കൂടി രോഗമുക്തി നേടി. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 806 ആയി. നിലവില്‍ 2,249 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 61 പേര് തീവ്രപരിചരണ വിഭാഗത്തിലാണ്. 20 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യമന്ത്രലായം അറിയിച്ചു.
Keywords: Kuwait, News, Gulf, World, COVID19, Death, Treatment, Patient, Trending, Health ministry, Kuwait confirms 183 new covid cases, one new death

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.