കൊവിഡ് 19; കുവൈത്തില്‍ ഒരു ഇന്ത്യക്കാരന്‍ കൂടി മരിച്ചതായി സ്ഥിരീകരിച്ചു, 152 പേര്‍ക്ക് കൂടി രോഗബാധ
Apr 28, 2020, 17:35 IST
ADVERTISEMENT
കുവൈത്ത് സിറ്റി: (www.kvartha.com 28.04.2020) കുവൈത്തില്‍ ചൊവ്വാഴ്ച ഒരു കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു. മൂന്നു ദിവസമായി തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുകയായിരുന്ന 61 വയസ്സുള്ള ഇന്ത്യന്‍ പ്രവാസിയാണ് മരിച്ചതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് മരണസംഖ്യ 23 ആയി. കുവൈത്തില്‍ കോവിഡ് ബാധിച്ചു മരിച്ച ഇന്ത്യക്കാരുടെ എണ്ണം എട്ടായി.
രാജ്യത്ത് പുതുതായി 152 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 3,440 ആയി. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 64 പേര്‍ ഇന്ത്യക്കാരാണ്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 1,682 ആയി. ചികിത്സയിലുണ്ടായിരുന്നവരില്‍ 164 പേര്‍ കൂടി രോഗമുക്തി നേടിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 1,176 ആയി. നിലവില്‍ 2241 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 67 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 37 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യമന്ത്രലായം അറിയിച്ചു.
Keywords: Kuwait, News, Gulf, World, Health, Trending, Death, COVID19, Patient, Treatment, Health ministry, Kuwait confirms 152 new covid cases, one new death

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.