കുവൈത്തില്‍ ഒരു കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു; രോഗബാധിതരുടെ എണ്ണം 2,399 ആയി

 


ADVERTISEMENT

കുവൈത്ത് സിറ്റി: (www.kvartha.com 23.04.2020) കുവൈത്തില്‍ വ്യാഴാഴ്ച ഒരു കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു. കൊവിഡ് ബാധയെ തുടര്‍ന്ന് ഒരു മാസക്കാലം തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന 41 വയസുള്ള കുവൈത്ത് പൗരനാണ് മരിച്ചത്. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 14 ആയി. കുവൈത്തില്‍ 151 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം 2399 ആയി.

രാജ്യത്ത് ചികിത്സയിലുണ്ടായിരുന്നവരില്‍ 55 പേര്‍ കൂടി രോഗമുക്തി നേടിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 498 ആയി. നിലവില്‍ 1887 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 55 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 22 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യമന്ത്രലായം അറിയിച്ചു.

കുവൈത്തില്‍ ഒരു കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു; രോഗബാധിതരുടെ എണ്ണം 2,399 ആയി

Keywords:  Kuwait, News, Gulf, World, COVID19, Trending, Patient, Treatment, Death, Health department, Kuwait confirms 151 new covid cases, one new death
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia