Flight Catches Fire | യാത്രക്കാരുമായി പുറപ്പെടാനിരിക്കെ മസ്ഖത്-കൊച്ചി എയര്‍ ഇന്‍ഡ്യ വിമാനത്തിന്റെ ചിറകിന് തീപിടിച്ചു; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

 


മസ്ഖത്: (www.kvartha.com) മസ്ഖതില്‍ നിന്ന് കൊച്ചിയിലേക്കുള്ള എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ് വിമാനത്തിന്റെ ചിറകിന് തീപിടിച്ചു. മസ്ഖത് വിമാനത്താവളത്തില്‍ ഉച്ചയോടെയായിരുന്നു പുക ഉയരുന്നതായി കണ്ടെത്തിയത്. ടേക് ഓഫിന് മുമ്പ് വിമാനത്തിന്റെ ചിറകിന്റെ ഭാഗത്ത് നിന്നും പുക ഉയരുന്നതായിട്ടാണ് കണ്ടത്. 

യാത്രക്കാര്‍ കയറി വിമാനം പുറപ്പെടാനിരിക്കെ ചിറകില്‍ നിന്ന് തീയും പുകയും ഉയരുകയായിരുന്നു. തുടര്‍ന്ന് ഉടന്‍ തന്നെ എമര്‍ജന്‍സി ഡോര്‍ വഴി യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കിയെന്ന് വിമാനത്താവളം അധികൃതര്‍ അറിയിച്ചു. എയര്‍ ഇന്‍ഡ്യയുടെ IX 442  എന്ന വിമാനത്തിലാണ് പുക കണ്ടെത്തിയത്. 

Flight Catches Fire | യാത്രക്കാരുമായി പുറപ്പെടാനിരിക്കെ മസ്ഖത്-കൊച്ചി എയര്‍ ഇന്‍ഡ്യ വിമാനത്തിന്റെ ചിറകിന് തീപിടിച്ചു; അപകടം ഒഴിവായത് തലനാരിഴയ്ക്ക്


വലിയ അപകടമാണ് തലനാരിഴയ്ക്ക് ഒഴിവായത്. 141 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നും എല്ലാവരും സുരക്ഷിതരാണെന്നും അധികൃതര്‍ അറിയിച്ചു. സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ്. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പങ്കുവെക്കുമെന്ന് എയര്‍പോര്‍ട്, വിമാനക്കംപനി അധികൃതര്‍ അറിയിച്ചു. 



You Might Also Like:
ട്രെയിന്‍ യാത്രയ്ക്കിടെ യുവതിക്ക് പ്രസവ വേദന; സഹായവുമായെത്തി മെഡികല്‍ വിദ്യാര്‍ഥിനി; പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു

Keywords: News, World, International, Muscat, Flight, Gulf, Fire, Passengers, Air India Express, Top-Headlines, Kochi-bound Air India Express flight catches fire in Muscat, 141 passengers rescued
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia