Delivery | ട്രെയിന്‍ യാത്രയ്ക്കിടെ യുവതിക്ക് പ്രസവ വേദന; സഹായവുമായെത്തി മെഡികല്‍ വിദ്യാര്‍ഥിനി; പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു
Sep 14, 2022, 14:28 IST
ADVERTISEMENT
അങ്കപ്പള്ളി: (www.kvartha.com) ട്രെയിന്‍ യാത്രയ്ക്കിടെ പ്രസവ വേദന അനുഭവപ്പെട്ട യുവതിക്ക് സഹായവുമായെത്തി മെഡികല്‍ വിദ്യാര്‍ഥിനി. സെകന്തരാബാദ് തുരന്തോ എക്സ്പ്രസില്‍ ചൊവ്വാഴ്ചയാണ് സംഭവം. ട്രെയിന്‍ അനകപ്പള്ളി സ്റ്റേഷനില്‍ എത്താനിരിക്കെയാണ് ശ്രീകാകുളം സ്വദേശിനിയായ 28 കാരിയായ ഗര്‍ഭിണിക്ക് പ്രസവ വേദന അനുഭവപ്പെട്ട് തുടങ്ങിയത്.
ഇത് കണ്ട് അതേ കോചിലെ യാത്രക്കാരിയായ അവസാന വര്‍ഷ മെഡികല്‍ വിദ്യാര്‍ഥിനി സ്വാദി റെഡ്ഡി(23) സഹായവുമായെത്തുകയായിരുന്നു. ഗീതം ഇന്‍സ്റ്റിറ്റിയൂട് ഓഫ് മെഡികല്‍ സയന്‍സസിലെ വിദ്യാര്‍ഥിനിയാണ് സ്വാദി. യുവതി ട്രെയ്‌നില്‍ വച്ചുതന്നെ പെണ്‍ കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി കുടുംബം പിന്നീട് അറിയിച്ചു. യുവതിയുടെ ആദ്യത്തെ പ്രസവമായിരുന്നു ഇത്.
കുട്ടിയെ പൊതിയാന്‍ പുതപ്പ് നല്‍കി സഹ യാത്രക്കാരും അവരെ സഹായിച്ചു. കംപാര്‍ടുമെന്റിനെ താല്‍കാലിക ഡെലിവറി റൂമാക്കി മാറ്റി ഡെലിവറി നടത്താന്‍ യാത്രക്കാര്‍ ഇവരെ സഹായിച്ചു.
പ്രസവ വേദന വന്നപ്പോള്‍ സഹായിച്ച വിദ്യാര്‍ഥിനിയോട് കടപ്പെട്ടിരിക്കുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ട്രെയിന്‍ അനകപ്പള്ളി സ്റ്റേഷനില്‍ നിര്‍ത്തിയപ്പോള്‍ സഹയാത്രികരും കുടുംബാംഗങ്ങളും ചേര്‍ന്ന് ബന്ധപ്പെട്ട അധികൃതരെ വിവരമറിയിക്കുകയായിരുന്നു.
Keywords: Medicine Student Helps Pregnant Woman Deliver Baby On Train
, Train, News, Pregnant Woman, Child, Passengers, Kerala.
Keywords: Medicine Student Helps Pregnant Woman Deliver Baby On Train
, Train, News, Pregnant Woman, Child, Passengers, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.


