കൊവിഡ് 19; സൗദിയില്‍ വിദേശികളുടെ റീ എന്‍ട്രി വിസ മൂന്നു മാസത്തേക്ക് സൗജന്യമായി നീട്ടിനല്‍കാന്‍ ഉത്തരവ്
Apr 9, 2020, 09:37 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
റിയാദ്: (www.kvartha.com 09.04.2020) കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സൗദിയിലുള്ള വിദേശികളുടെ റീ എന്‍ട്രി വിസ മൂന്നു മാസത്തേക്ക് സൗജന്യമായി നീട്ടിനല്‍കാന്‍ ഉത്തരവിട്ട് സല്‍മാന്‍ രാജാവ്. ഫെബ്രുവരി 25 മുതല്‍ മെയ് 24 വരെയുള്ള കാലയളവില്‍ കാലാവധി അവസാനിക്കുന്നതും ഉപയോഗിക്കാത്തതുമായ റീ എന്‍ട്രി വിസയാണ് മൂന്ന് മാസത്തേക്ക് സൗജന്യമായി നീട്ടിനല്‍കുന്നത്.
കൊവിഡ് വ്യാപനം തടയുന്നതിന്റ ഭാഗമായി വിമാന സര്‍വീസുകള്‍ റദ്ദാക്കിയിരുന്ന സാഹചര്യത്തിലാണ് മൂന്നു മാസത്തെ കാലാവധി നീട്ടിനല്‍കാന്‍ സല്‍മാന്‍ രാജാവ് ഉത്തരവിട്ടത്. അതേസമയം ഇതിനായി ജവാസാത്തിനെ സമീപിക്കേണ്ടതില്ലെന്നും ജവാസാത്തിന്റെ കമ്പ്യൂട്ടര്‍ സംവിധാനത്തിലൂടെ ഓട്ടോമാറ്റിക്കായി റീ എന്‍ട്രി പുതുക്കുമെന്നും ജവാസാത് ഡയറക്ടറേറ്റ് അറിയിച്ചു. പുതുക്കിയ വിവരം ഓണ്‍ലൈന്‍ പോര്‍ട്ടലായ അബഷിറിലൂടെ അറിയാന്‍ കഴിയും.
Keywords: Riyadh, News, Gulf, World, Visa, Flight, King, Extension, Re entry visa, Saudi, King orders extension of re entry visa for 3 months in Saudi

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.