കുഴഞ്ഞുവീണു മരിച്ച കണ്ണൂര്‍ സ്വദേശിയുടെ മൃതദേഹം സൗദിയില്‍ തന്നെ ഖബറടക്കും
May 14, 2020, 16:26 IST
ADVERTISEMENT
റിയാദ്: (www.kvartha.com 14.05.2020) സൗദി അറേബ്യയില്‍ ശ്രീകണ്ഠാപുരം വളക്കൈ കുറുമാത്തൂര്‍ സ്വദേശി കുന്നുമ്മല്‍ ഇബ്രാഹിം (60) കുഴഞ്ഞു വീണു മരിച്ചു. ഖത്തീഫ് സെന്‍ട്രല്‍ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു. ഇദ്ദേഹം ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് വരുന്നതിനിടെ രക്തസമര്‍ദത്തെ തുടര്‍ന്ന് കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് ഖത്തീഫ് സെന്‍ട്രല്‍ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്താന്‍ ശ്രമിച്ചെങ്കിലും ബുധനാഴ്ച രാവിലെയോടെ മരണം സംഭവിച്ചു. ഭാര്യ: സുഹറ. മക്കള്‍: അല്‍വര്‍, സഫീര്‍, സാബിര്‍ (സാബിര്‍ ഒരു വര്‍ഷം മുമ്പാണ് മരിച്ചത്). മൃതദേഹം സൗദിയില്‍ തന്നെ കബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Keywords: Riyadh, News, Gulf, World, Death, Obituary, hospital, Treatment, Saudi, Kannur native died in Saudi

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.