ദുബൈ: കല്യാണ്‍ സില്‍ക്‌സ് അന്താരാഷ്ട്ര വിപണിയിലേക്ക് ചുവടു വെക്കുന്നതിന്റെ ഭാഗമായി ദുബായില്‍ പുതിയ ഷോറൂം പ്രവര്‍ത്തനമാരംഭിക്കുന്നു. നാളെ വൈകുന്നേരം 5.30ന് കല്യാണ്‍ സില്‍ക്‌സിന്റെ ബ്രാന്‍ഡ് അംബസഡറായ സിനിമാതാരം പൃഥ്വിരാജ് ദുബൈ ഷോറൂമിന്റെ ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് ചെയര്‍മാനും എം.ഡിയുമായ ടി.എസ് പട്ടാഭിരാമനും എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ടി.പി രാമചന്ദ്രനും (മഹേഷ്) ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കല്യാണ്‍ സില്‍ക്‌സിന്റെ രാജ്യാന്തര വിപണന ശൃംഖലയിലെ ആദ്യ ഷോറൂമാണിത്. ഇന്ത്യയിലെ വസ്ത്ര സംസ്‌കാരത്തിന്റെ പ്രൗഢി വിളിച്ചോതുന്ന ശ്രേണികള്‍ വിദേശ രാജ്യങ്ങളിലും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഷോറൂം ശൃംഖല അന്താരാഷ്ട്ര തലത്തിലേക്ക് വിപുലീകരിക്കുന്നത്. 6,000 ചതുരശ്ര അടിയില്‍ രണ്ടു നിലകളിലായാണ് ദുബൈ ഷോറൂം സജ്ജീകരിച്ചിരിക്കുന്നത്. സാരികള്‍ക്ക് മാത്രമായാണ് ഗ്രൗണ്ട് ഫ്‌ളോര്‍. കാഞ്ചീപുരം പട്ട്, ഡിസൈനര്‍ സാരി, പാര്‍ട്ടിവെയര്‍ സാരി എന്നിവയുടെ ഏറ്റവും വലിയ ശ്രേണിയാണ് ഈ ഫ്‌ളോറില്‍ ഒരുക്കിയിട്ടുള്ളത്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.