തകര്‍ന്നു വീണ പാക് വിമാനത്തില്‍ പ്രമുഖ ഗായകന്‍ ജുനൈദ് ജംഷീദും

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

അഷ്‌റഫ് സീനത്ത്

ദുബൈ: (www.kvartha.com 07.12.2016) ചിത്രാലില്‍ നിന്നും തലസ്ഥാനമായ ഇസ്ലാമാബാദിലേക്കുള്ള യാത്രാ മധ്യേ തകര്‍ന്നു വീണ പാക് വിമാനത്തില്‍ ഗായകന്‍ ജുനൈദ് ജംഷീദും ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചു. ബുധനാഴ്ച വൈകുന്നേരം 4.30 മണിയോടെ ഹവേലിയനില്‍ തകര്‍ന്നു വീണ വിമാനത്തില്‍ ജുനൈദ് ജംഷീദും ഭാര്യയും യാത്ര ചെയ്തിരുന്നതായി സഹോദരന്‍ വെളിപ്പെടുത്തി.

തകര്‍ന്നു വീണ പാക് വിമാനത്തില്‍ പ്രമുഖ ഗായകന്‍ ജുനൈദ് ജംഷീദും

47 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. വൈകുന്നേരം മൂന്ന് മണിക്കാണ് ചിത്രാലില്‍ നിന്നും വിമാനം പറന്നുയര്‍ന്നത്. ഇസ്ലാമാബാദില്‍ എത്തുന്നതിന് തൊട്ടുമുമ്പ് 4.30 ഓടെ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. പാകിസ്താനി പോപ് ഗായകനായിരുന്ന ജുനൈദ് ജംഷീദ് പിന്നീട് ഇസ്ലാമിക പ്രബോധന രംഗത്ത് സജീവമാവുകയായിരുന്നു. പ്രഭാഷണത്തിന്റെ ഭാഗമായാണ് ഇദ്ദേഹം ചിത്രാലിലെത്തിയത്. ഇസ്ലാമിക പ്രബോധനത്തില്‍ സജീവമായതിന് ശേഷം നഅത്ത് ഗീതാലാപന രംഗത്ത് ശ്രദ്ധേയമായിരുന്നു ജംഷീദ്. ഏറെ പ്രശസ്തമായ ദില്‍ ദില്‍ പാകിസ്താന്‍ ഗാനം ആലപിച്ചതും ഇദ്ദേഹമായിരുന്നു.

പാകിസ്താന് പുറമെ ദുബൈയിലെ വിവിധയിടങ്ങളില്‍ ഇദ്ദേഹത്തിന്റെ പേരില്‍ ഫാഷന്‍ ഡ്രസ് ഷോറൂമുകളുണ്ട്. 1964 സെപ്റ്റംബര്‍ മൂന്ന് പാകിസ്താനിലെ കറാച്ചിയിലായിരുന്നു ജനനം.

Keywords : Pakistan, Dubai, Gulf, World, Dead, Air Plane, Singer, Junaid Jamshed was on board ill-fated PIA flight.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script