സൗദിയില്‍ കൊലക്കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന ഇന്ത്യക്കാരനെ വിട്ടയച്ചു
Feb 9, 2014, 10:00 IST
ദുബൈ: സഹപ്രവര്‍ത്തകന്റെ മരണത്തിന് ഉത്തരവാദിയായെന്നാരോപിച്ച് നാലുവര്‍ഷമായി ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരന്‍ ജയില്‍ മോചിതനായി. പ്രവിശ്യാ ഗവര്‍ണറുടെ ഉത്തരവിനെതുടര്‍ന്നാണ് ബീഹാര്‍ സ്വദേശിയായ മുഹമ്മദ് സഹീര്‍ ജയില്‍ മോചിതനായത്. മാനുഷീക പരിഗണനയുടെ അടിസ്ഥാനത്തിലാണ് മോചനം.
ആസിര്‍ പ്രവിശ്യയിലെ യെമന്‍ അതിര്‍ത്തിയില്‍ റോഡ് റോളര്‍ ഡ്രൈവറായിരുന്നു സഹീര്‍. ജോലിക്കിടെ സഹപ്രവര്‍ത്തകനായ ബംഗ്ലാദേശ് സ്വദേശി അബദ്ധത്തില്‍ റോളറിടിയില്‍ പെട്ട് മരിച്ചതാണ് സഹീറിനെ ജയിലിലെത്തിച്ചത്. റോഡ് റോളര്‍ ഓടിക്കുമ്പോള്‍ എതിരെ ആരും വരുന്നതായി ശ്രദ്ധയില്‍പെട്ടില്ലെന്നാണ് ഇയാള്‍ കോടതിയില്‍ മൊഴി നല്‍കിയത്.
കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് മൂന്നു ലക്ഷം സൗദി റിയാല്‍ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടിരുന്നു. പണം കണ്ടെത്താന്‍ സഹീറിനെ സഹായിക്കാനായി നിരവധി പേര്‍ മുന്നോട്ടുവന്നിരുന്നു. ഇങ്ങനെ 1,50,000 റിയാല്‍ സ്വരൂപിച്ച് നല്‍കിയെങ്കിലും കോടതി വിധിച്ചതില്‍ കുറഞ്ഞ തുക സ്വീകരിക്കാന്‍ കൊല്ലപ്പെട്ടയാളുടെ ബന്ധുക്കള്‍ തയാറായില്ല.
കൊല്ലപ്പെട്ടയാളുടെ ശരീരത്തില്‍ വിഷാംശമുണ്ടായിരുന്നതായി ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയതാണ് കേസില്‍ വഴിത്തിരിവായത്. ഫോറന്‍സിക് റിപോര്‍ട്ടിന്റെ വെളിച്ചത്തില്‍, സഹപ്രവര്‍ത്തകന്‍ ബോധരഹിതായി റോഡില്‍ വീണതാണെന്നും അങ്ങനെ റോളറിടിയില്‍പെട്ടതാണെന്നുമുള്ള നിഗമനത്തില്‍ എത്തിച്ചേര്‍ന്നു. ജയില്‍ ഉദ്യോഗസ്ഥനായ മുഹമ്മദ് ഹസന്‍ അമ്രിന്‍ ഇക്കാര്യം ഗവര്‍ണറെ അറിയിക്കുകയും കേസ് പരിഗണിക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തു. തുടര്‍ന്ന് വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെട്ടതോടെയാണ് സഹീറിന്റെ മോചത്തിന് വഴിതെളിഞ്ഞത്.
SUMMARY: Dubai: An Indian worker, who was jailed for causing the death of a co-worker four years ago in Saudi Arabia, was released on the direction of a provincial governor.
Keywords: Gulf, Saudi Arabia, Death, Jail, Indian, Freed,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.