പ്രകൃതി വാതക ഉല്‍പാദന മേഖലയില്‍ സൗദിക്ക് വന്‍ കുതിച്ചുചാട്ടം; ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ഗ്യാസ് ഉല്‍പാദക രാജ്യങ്ങളിലൊന്നായി മാറ്റാന്‍ അല്‍ജാഫൂറ പദ്ധതി സഹായിക്കും, പ്രതിവര്‍ഷം 860 കോടി ഡോളറിന്റെ നേട്ടമുണ്ടാകും

 



റിയാദ്: (www.kvartha.com 23.02.2020) പ്രകൃതി വാതക ഉല്‍പാദന മേഖലയില്‍ സൗദിക്ക് വന്‍ കുതിച്ചുച്ചാട്ടം. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ഗ്യാസ് ഉല്‍പാദക രാജ്യങ്ങളിലൊന്നായി മാറ്റാന്‍ അല്‍ജാഫൂറ പദ്ധതി സൗദിയെ സഹായിക്കും. പ്രകൃതി വാതക ഉല്‍പാദന മേഖലയില്‍ ആഗോള തലത്തില്‍ വന്‍ശക്തിയായി മാറുന്നതിന് കിഴക്കന്‍ പ്രവിശ്യയിലെ അല്‍ജാഫൂറ പാടം സൗദിയെ സഹായിക്കുമെന്ന് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും സാമ്പത്തിക, വികസന സമിതി അധ്യക്ഷനുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ വ്യക്തമാക്കി.

പ്രകൃതി വാതക ഉല്‍പാദന മേഖലയില്‍ സൗദിക്ക് വന്‍ കുതിച്ചുചാട്ടം; ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ഗ്യാസ് ഉല്‍പാദക രാജ്യങ്ങളിലൊന്നായി മാറ്റാന്‍ അല്‍ജാഫൂറ പദ്ധതി സഹായിക്കും, പ്രതിവര്‍ഷം 860 കോടി ഡോളറിന്റെ നേട്ടമുണ്ടാകും


ആഗോള തലത്തില്‍ ഏറ്റവും പ്രധാനപ്പെട്ട പെട്രോള്‍ ഉല്‍പാദക രാജ്യമാണ് സൗദി. ഇതിനുപിന്നാലെ അല്‍ജാഫൂറ പദ്ധതിയിലൂടെ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ഗ്യാസ് ഉല്‍പാദക രാജ്യങ്ങളിലൊന്നായി മാറാനൊരുങ്ങുകയാണ് സൗദി. അല്‍ജാഫൂറ പാടം വികസിപ്പിക്കുന്നതു മുതല്‍ 22 കൊല്ലക്കാലം ചെലവുകളെല്ലാം കഴിഞ്ഞ് പ്രതിവര്‍ഷം 860 കോടി ഡോളര്‍ (3,200 കോടി റിയാല്‍) വീതം ഗവണ്‍മെന്റിന് വരുമാനം ലഭിക്കും. മൊത്തം ആഭ്യന്തരോല്‍പാദനത്തിലേക്ക് അല്‍ജാഫൂറ പദ്ധതി പ്രതിവര്‍ഷം 2,000 കോടി ഡോളര്‍ (7,500 കോടി റിയാല്‍) ആണ് നേട്ടം കൊയ്യുന്നത്.
ഊര്‍ജോല്‍പാദനത്തിന് ഉപയോഗിക്കുന്ന ഇന്ധനങ്ങളുടെ വൈവിധ്യവല്‍ക്കരണത്തിനും പരിസ്ഥിതി സംരക്ഷണത്തിനും സുസ്ഥിര വികസനത്തിനും പദ്ധതി സഹായകമാകുമെന്ന് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അറിയിച്ചു.

Keywords:  Riyadh, News, Gulf, World, Minister, Jafurah project, Saudi, Gas exporter, Jafurah project to make Saudi Arabia a gas exporter
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia