എക്‌സ്‌പോ 2020 ദുബൈ സന്ദര്‍ശിച്ച് ഇസ്രാഈല്‍ പ്രസിഡന്റ് ഹെര്‍സോഗ്; യുഎഇ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ റാശിദുമായി കൂടിക്കാഴ്ച നടത്തി

 


ഖാസിം ഉടുമ്പുന്തല

ദുബൈ: (www.kvartha.com 01.02.2022) ഇസ്രാഈല്‍ പ്രസിഡന്റ് ഇസ്ഹാഖ് ഹെര്‍സോഗ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമുമായി കൂടിക്കാഴ്ച നടത്തി. തിങ്കളാഴ്ച എക്‌സ്പോ 2020 ദുബൈ വില്ലേജിലായിരുന്നു കൂടിക്കാഴ്ച. എക്‌സ്പോ 2020 വേദി അദ്ദേഹം നടന്നുകണ്ടു.

മനുഷ്യരാശിക്ക് സമാധാനപരമായ, മെച്ചപ്പെട്ട ഭാവി നല്‍കാനാണ് എക്‌സ്പോ 2020 ശ്രമിക്കുന്നതെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. വിവിധ പ്രാദേശിക, അന്താരാഷ്ട്ര വിഷയങ്ങളും പൊതുവായ ആശങ്കകളും ഇരുനേതാക്കളും തമ്മില്‍ ചര്‍ച്ചയായി. ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം കൂടിക്കാഴ്ചയില്‍ സംബന്ധിച്ചു.

എക്‌സ്‌പോ 2020 ദുബൈ സന്ദര്‍ശിച്ച് ഇസ്രാഈല്‍ പ്രസിഡന്റ് ഹെര്‍സോഗ്; യുഎഇ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ റാശിദുമായി കൂടിക്കാഴ്ച നടത്തി

തിങ്കളാഴ്ച രാവിലെ എക്‌സ്പോ 2020-ല്‍ ഇസ്രാഈല്‍ ദേശീയ ദിനം ഇസ്ഹാഖ് ഹെര്‍സോഗും പത്നി മിഷേല്‍ ഹെര്‍സോഗും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് ഇസ്ഹാഖ് ഹെര്‍സോഗ് യുഎഇയിലെത്തിയത്. ഇസ്രാഈല്‍ പ്രസിഡന്റിന്റെ ആദ്യ യുഎഇ സന്ദര്‍ശനം കൂടിയാണിത്.

അബൂദബിക്ക് നേരെയുള്ള ഹൂതി ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നതായി കഴിഞ്ഞദിവസം അബൂദബി കിരീടാവകാശിയും യുഎഇ സായുധ സേന ഉപ സര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാനുമായുള്ള കൂടിക്കാഴ്ചയില്‍ ഇസ്രാഈല്‍ പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു.

Keywords:  Dubai, News, Gulf, World, Visit, Meet, Israel, President, Herzog,Expo 2020 Dubai, Sheikh Mohammed Bin Rashid, Report by: Qasim Mo'hd Udumbunthala, Israel’s President Herzog visits Expo 2020 Dubai, meets Sheikh Mohammed bin Rashid.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia