SWISS-TOWER 24/07/2023

ഇസ്ലാമിനെ നശിപ്പിക്കുന്നത് മാധ്യമങ്ങള്‍: ഡോക്ടര്‍ സാക്കിര്‍ നായിക്ക്

 


ADVERTISEMENT

ദുബൈ: (www.kvartha.com 19.06.2016) ഇസ്ലാമിനെ നശിപ്പിക്കുന്നത് അന്താരാഷ്ട്ര മാധ്യമങ്ങളാണ് പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ ഡോക്ടര്‍ സാക്കിര്‍ നായിക്ക്. റാഷിദ് ബിന്‍ മുഹമ്മദ് റമദാന്‍ ഗാതറിംഗില്‍ മാധ്യമങ്ങളും ഇസ്ലാമും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അന്താരാഷ്ട്ര മാധ്യമങ്ങള്‍, പതിപ്പോ, ഓഡിയോയോ വീഡിയോയോ ഓണ്‍ലൈനോ എന്ത് തന്നെയായാലും ഇസ്ലാമിനെ മലിനമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. മുസ്ലീം സമുദായത്തിലെ കുറ്റവാളികളെ മാത്രമെടുത്ത് അവരാണ് ഇസ്ലാമിന്റെ മാതൃകയെന്ന നിലയിലാണ് മാധ്യമങ്ങള്‍ ചിത്രീകരിക്കുന്നത്. സാക്കിര്‍ നായിക്ക് പറഞ്ഞു.

ലോകത്തിലെ ഏറ്റവും അപകടകാരിയും ഏറ്റവും പ്രധാനപ്പെട്ടതുമായ ഒന്നാണ് മാധ്യമങ്ങള്‍. അവര്‍ കറുപ്പിനെ വെളുപ്പാക്കി മാറ്റും. വില്ലനെ ഹീറോയാക്കും. അതിനാല്‍ ഈ തെറ്റിദ്ധാരണകളെ നീക്കി ഇസ്ലാമിന്റെ യഥാര്‍ത്ഥ സന്ദേശം പ്രകടിപ്പിക്കുക എന്നത് ഓരോ മുസ്ലീമിന്റേയും കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇസ്ലാമിനെ മലിനമാക്കുന്ന നിരവധി ചിത്രങ്ങളാണ് ഹോളീവുഡിലിറങ്ങുന്നത്. ഒരു മുസ്ലീം അല്ലാഹു അക്ബര്‍ എന്ന് പറയുമ്പോള്‍ ഒരു അമുസ്ലീം കരുതുന്നത് അവന്‍ തന്നെ കൊല്ലാന്‍ പോകുന്നുവെന്നാണ്. 46 മില്യണ്‍ ജൂതന്മാരെ കൊന്നൊടുക്കിയ ഹിറ്റ്‌ലറാണ് ലോകത്തിലെ ഏറ്റവും വലിയ ഭീകരന്‍. അയാള്‍ ഒരു മുസ്ലീമായിരുന്നില്ലെന്നും സാക്കിര്‍ നായിക്ക് പറഞ്ഞു.
ഇസ്ലാമിനെ നശിപ്പിക്കുന്നത് മാധ്യമങ്ങള്‍: ഡോക്ടര്‍ സാക്കിര്‍ നായിക്ക്

SUMMARY: The maximum damage done to the image of Islam today is by the international media which is bombarding misconceptions about it day and night using an array of strategies.

Keywords: Maximum damage, Image, Islam, International media, Bombarding, Misconceptions, Day, Night, Array, Strategies.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia