അബ്ദുല്ല രാജാവിന്റെ അപരന്‍

 


റിയാദ്: റിയാദ് സ്‌റ്റേഡിയത്തില്‍ ഫുട്‌ബോള്‍ മല്‍സരങ്ങള്‍ കാണാനെത്തിയവരില്‍ ചിലര്‍ അമ്പരപ്പില്‍ പരസ്പരം നോക്കി. മെയിന്‍ പോഡിയത്തിന് സമീപം സൗദി ഭരണാധികാരി അബ്ദുല്ല രാജാവിരിക്കുന്നതിന്റെ അമ്പരപ്പിലായിരുന്നു അവര്‍.

സുരക്ഷാ ഭടന്മാരോ മറ്റ് മന്ത്രിമാരോ ഇല്ലാതെ ഇരിക്കുന്ന രാജാവിനെ പലരും സൂക്ഷ്മമായി നോക്കി. അപ്പോഴാണ് അബദ്ധം പിണഞ്ഞത് അവര്‍ തിരിച്ചറിഞ്ഞത്. സ്‌റ്റേഡിയത്തിലിരിക്കുന്ന രാജാവിന് 50 വയസ് പ്രായമേ തോന്നിക്കൂ.

അടുത്തുകൂടിയ ചിലര്‍ അദ്ദേഹത്തോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞപ്പോഴാണ് അവിടെയിരിക്കുന്നത് അബ്ദുല്ല രാജാവല്ല, മറിച്ച് സിറിയന്‍ പൗരനായ അബ്ദുല്ല മുഹമ്മദാണെന്ന് തിരിച്ചറിഞ്ഞത്.

തങ്ങളുടെ അടുത്തിരിക്കുന്നത് അബ്ദുല്ല രാജാവല്ലെന്നു തിരിച്ചറിഞ്ഞിട്ടും അദ്ദേഹത്തിനൊപ്പം ഫോട്ടോ എടുക്കാന്‍ മല്‍സരിക്കുകയായിരുന്നു യുവാക്കള്‍.
അബ്ദുല്ല രാജാവിന്റെ അപരന്‍

SUMMARY: A large audience packing a stadium for a football match in Saudi Arabia stampeded to take a close look at King Abdullah before realizing they made a mistake.

Keywords: Gulf news, Large, Audience, Stadium, Football, Saudi Arabia, Stampeded, Take, Close look, King Abdullah, Realizing, Mistake.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia