ഹജ്ജ്: ഇറാന് നിലപാടില്‍ മാറ്റം വരുത്തുന്നു; സൗദിയിലേയ്ക്ക് പുതിയ നയതന്ത്ര സംഘത്തെ അയക്കും
May 26, 2016, 14:49 IST
ADVERTISEMENT
ടെഹ്റാന്: (www.kvartha.com 26.05.2016) ഇറാന് പൗരന്മാര്ക്ക് ഹജ്ജിന്റെ പുണ്യം ലഭിക്കാനായി നിലപാടില്‍ മാറ്റം വരുത്താന്‍ ഇറാന് തയ്യാറെടുക്കുന്നു. സൗദി അറേബ്യയുമായി നയതന്ത്ര പ്രതിസന്ധി നിലനില്‍ക്കുന്നുണ്ടെങ്കിലും അത് പരിഹരിച്ച് പൗരന്മാര്ക്ക് ഹജ്ജ് സൗകര്യം ഏര്‍പ്പെടുത്താനാണ് ഇറാന്റെ തീരുമാനം.
ഇറാന്റെ ഔദ്യോഗീക ന്യൂസ് ഏജന്‍സിയായ ഐ.ആര്.എന്‍.എ ആണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. ഇതിനായി ഇറാന്റെ 6 പേരടങ്ങുന്ന നയത്രന്ത്ര സംഘം ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം സൗദിക്ക് തിരിച്ചിട്ടുണ്ട്. സൗദി ഹജ്ജ് മന്ത്രാലയത്തിന്റെ ക്ഷണം സ്വീകരിച്ചാണിതെന്നും റിപോര്‍ട്ടില്‍ പറയുന്നു.
ബുധനാഴ്ച ജിദ്ദയിലായിരിക്കും ചര്‍ച്ച നടക്കുക. ഇറാന് പൗരന്മാര്ക്ക് സൗദി അറേബ്യ ഹജ്ജ് നിഷേധിച്ചുവെന്ന നിലയിലായിരുന്നു ഇറാന്റെ പ്രതികരണം. എന്നാല്‍ ഹജ്ജ് നിഷേധിച്ചിട്ടില്ലെന്ന് സൗദി അറേബ്യ വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് നിലപാടില്‍ മാറ്റം വരുത്താന്‍ ഇറാന് തീരുമാനിച്ചത്.
SUMMARY: Tehran: An Iranian delegation was travelling to Saudi Arabia on Tuesday for talks on the annual Haj pilgrimage despite a diplomatic crisis between the Gulf rivals, the official IRNA news agency.
Keywords: Iran, Iranian Delegation, Saudi Arabia, Haj, Diplomatic Crisis, IRNA, Gulf Rivals, Pilgrimage, Wednesday, Report.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.