പൗരന്മാര്‍ക്ക് ഹജ്ജ് നിഷേധിച്ച ഇറാന്‍ അല്ലാഹുവിനോട് മറുപടി പറയേണ്ടി വരുമെന്ന് സൗദി സാംസ്‌ക്കാരിക മന്ത്രി

 


ADVERTISEMENT

ജിദ്ദ: (www.kvartha.com 18.05.2016) ഇറാന്‍ പൗരന്മാര്‍ക്ക് ഹജ്ജ് നിഷേധിച്ചിട്ടില്ലെന്ന് സൗദി അറേബ്യ. ഹജ്ജിനെ ഇറാന്‍ രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്നും ഇതിന് അവര്‍ അല്ലാഹുവിനോട് മറുപടി പറയേണ്ടിവരുമെന്നും സൗദി സാംസ്‌ക്കാരിക മന്ത്രി അദേല്‍ അല്‍ തൊറൈഫി.

തിങ്കളാഴ്ച നടന്ന ക്യാബിനറ്റ് മീറ്റിംഗിന് ശേഷമാണ് തൊറൈഫി മാധ്യമങ്ങളെ ഇക്കാര്യമറിയിച്ചത്. ഹജ്ജ് ഉടമ്പടിയില്‍ ഒപ്പുവെയ്ക്കാന്‍ ഇറാന്‍ വിസമ്മതിക്കുകയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.

ഏപ്രിലിലായിരുന്നു ഇറാന്‍ ഹജ്ജ് ഉന്നതതല സംഘം സൗദിയിലെത്തിയത്. ഹജ്ജ് തീര്‍ത്ഥാടകരുടെ താമസം, വിസ, മറ്റ് വിഷയങ്ങള്‍ എന്നിവ സംബന്ധിച്ച കരാറില്‍ ഇറാന്‍ അധികൃതര്‍ ഒപ്പുവെയ്ക്കാന്‍ വിസമ്മതിക്കുകയായിരുന്നു. അതേസമയം മറ്റ് രാജ്യങ്ങള്‍ ഇതേ കരാറില്‍ ഒപ്പുവെച്ചതായും മന്ത്രി വ്യക്തമാക്കി.

സൗദി സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാനുള്ള ഇറാന്റെ നിരവധി ശ്രമങ്ങളില്‍ ഒന്നുമാത്രമാണിതെന്നും മന്ത്രി സഭ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഈ വര്‍ഷം സെപ്റ്റംബറില്‍ നടക്കുന്ന ഹജ്ജ് തീര്‍ത്ഥാടനം ഇറാന്‍ പൗരന്മാര്‍ക്ക് ലഭിക്കാതെ പോകുമെന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് ഇറാന്‍ അറിയിച്ചിരുന്നു.
പൗരന്മാര്‍ക്ക് ഹജ്ജ് നിഷേധിച്ച ഇറാന്‍ അല്ലാഹുവിനോട് മറുപടി പറയേണ്ടി വരുമെന്ന് സൗദി സാംസ്‌ക്കാരിക മന്ത്രി


SUMMARY: Jeddah: Saudi Arabia denied blocking Iranian hajj pilgrims and accused Iran of “politicizing” the Hajj.

Keywords: Haj 2016, Saudi Arabia, Iran, Gulf.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
kvarthakochi
kvarthakochi

154168 Articles

Tags

Share this story

wellfitindia