ബുര്‍ജ് ഖലീഫയിലെ നൂറ് അപാര്‍ട്ട്മെന്റുകള്‍ ഇന്ത്യക്കാര്‍ക്ക് സ്വന്തം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ബുര്‍ജ് ഖലീഫയിലെ നൂറ് അപാര്‍ട്ട്മെന്റുകള്‍ ഇന്ത്യക്കാര്‍ക്ക് സ്വന്തം
ദുബായ്: ലോകത്തിലെ ഏറ്റവും പൊക്കമുള്ള കെട്ടിടമായ ബുര്‍ജ് ഖലീഫയിലെ നൂറ്‌ അപാര്‍ട്ട്മെന്റുകള്‍ ഇന്ത്യക്കാര്‍ക്ക് സ്വന്തം. ബുര്‍ജ് ഖലീഫയില്‍ ആകെ 900 അപാര്‍ട്ട്മെന്റുകളാണുള്ളത്.

2010ല്‍ ബുര്‍ജ് ഖലീഫയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ തന്നെ 150ഓളം അപാര്‍ട്ട്മെന്റുകള്‍ ഇന്ത്യക്കാര്‍ സ്വന്തമാക്കിയിരുന്നു. പശ്ചിമേഷ്യയിലെ രാജ്യങ്ങളില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ മുതല്‍ മുടക്കാനുള്ള ഇന്ത്യക്കാരുടെ താല്‍പര്യമാണ്‌ ഇത്തരം നീക്കത്തിനുപിന്നില്‍. ഗള്‍ഫ് നാടുകളിലെ ആഡംബര വാസകേന്ദ്രങ്ങളില്‍ മുതല്‍ മുടക്കുന്ന പ്രവണത 2008 മുതല്‍ തന്നെ ഇന്ത്യക്കാര്‍ക്കിടയില്‍ നിലനില്‍ക്കുന്നതായി എമ്മാര്‍ പ്രോപ്പര്‍ട്ടീസ് ഉടമ അറിയിച്ചു. 

ദുബായിലെ വാസസ്ഥലങ്ങള്‍: വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നതു സംബന്ധിച്ച് ഇന്ത്യക്കാരില്‍ നിന്നും നിരവധി അന്വേഷണങ്ങള്‍ വരുന്നതായി ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എസ്.പി.എഫ് റിയല്‍റ്റി ഉടമ മനീഷ് ഖത്രി അറിയിച്ചു. യൂണിവേഴ്സല്‍ നടന്‍ മോഹന്‍ ലാല്‍ ബുര്‍ജ് ഖലീഫയില്‍ അപാര്‍ട്ട്മെന്റ് സ്വന്തമാക്കിയ വാര്‍ത്ത മാധ്യമങ്ങളില്‍ ഇടം പിടിച്ചിരുന്നു.

English Summery
NEW DELHI: Burj Khalifa, the world's tallest tower and perhaps the poshest address in the Gulf, is fast acquiring a distinct Indian identity.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia