മൂന്നാം നിലയിലെ കിടക്കയില്‍ നിന്നുരുണ്ട് ജനലിലൂടെ താഴെ വീണ് ഇന്ത്യക്കാരന്‍ മരിച്ചു

 


ADVERTISEMENT

ഷാര്‍ജ: (www.kvartha.com 28.01.2015) കിടക്കയില്‍ നിന്നുരുണ്ട് ജനലിലൂടെ താഴെ വീണ ഇന്ത്യക്കാരന്‍ മരിച്ചു. മൂന്നാം നിലയിലെ ജനലിലൂടെയാണ് 24കാരന്‍ താഴെ വീണത്. വീഴുമ്പോള്‍ യുവാവ് ഉറക്കത്തിലായിരുന്നു.

യുവാവിനെ ഉടനെ അല്‍ കുവൈറ്റി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഷാര്‍ജ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ് മരിച്ച യുവാവ്.

ബങ്ക് ബെഡില്‍ മൂന്നാമത്തെ കിടക്കയിലായിരുന്നു യുവാവ് കിടന്നിരുന്നത്. ജനലിന് സമീപമായിരുന്നു ബെഡിന്റെ സ്ഥാനം. അപകടം നടക്കുമ്പോള്‍ യുവാവ് മദ്യലഹരിയിലായിരുന്നുവെന്നും റിപോര്‍ട്ടുണ്ട്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
മൂന്നാം നിലയിലെ കിടക്കയില്‍ നിന്നുരുണ്ട് ജനലിലൂടെ താഴെ വീണ് ഇന്ത്യക്കാരന്‍ മരിച്ചു
SUMMARY: A 24-year-old Indian man died yesterday after he fell from the third floor of a building in the industrial area of Sharjah, ‘Al Ittihad’ reported.

Keywords: UAE, Sharjah, Accidental death, India,
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia