നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നു: അബൂദബിയിലെ ഇന്ത്യന്‍ എംബസി പാസ്‌പോര്‍ട്ട് പുതുക്കല്‍ ജൂലൈ 15 മുതല്‍ പുനരാരംഭിക്കും
Jul 9, 2020, 15:57 IST
അബൂദബി: (www.kvartha.com 09.07.2020) അബൂദബിയിലെ ഇന്ത്യന്‍ എംബസി പാസ്‌പോര്‍ട്ട് പുതുക്കല്‍ ജൂലൈ 15 മുതല്‍ പുനരാരംഭിക്കും. അബൂദബിയിലെയും അല്‍ ഐനിലെയും ബിഎല്‍എസ് ഇന്റര്‍നാഷണല്‍ സെന്ററുകളില്‍ പാസ്‌പോര്‍ട്ട് പുതുക്കലിന് ഏര്‍പ്പെടുത്തിയിട്ടുള്ള എല്ലാ നിയന്ത്രണങ്ങളും പിന്‍വലിക്കുന്നതായി എംബസി വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം 60 വയസിന് മുകളിലുള്ളവര്‍, 12 വയസില്‍ താഴെയുള്ളവര്‍, ഗര്‍ഭിണികള്‍, ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ എന്നിവര്‍ സെന്ററുകളില്‍ ഹാജരാകേണ്ടതില്ല. ബിഎല്‍എസ് സെന്ററുകള്‍ സന്ദര്‍ശിക്കുന്നവര്‍ മാസ്‌ക് ധരിക്കണം. സാമൂഹിക അകലം പാലിക്കുകയും വേണമെന്നും എംബസിയുടെ ട്വീറ്റില്‍ വ്യക്തമാക്കുന്നു.
Keywords: Abu Dhabi, News, Gulf, World, Visa, Passport, Renewal, Application, Indian Embassy, Restriction, Indian passport renewal applications to resume in Abu Dhabi from 15 July
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.