SWISS-TOWER 24/07/2023

ദുബൈയിലെ നടപ്പാലത്തില്‍ ഇന്ത്യക്കാരന്‍ നൊമ്പര കാഴ്ചയാകുന്നു; സംസാര ശേഷി നഷ്ടമായ യുവാവ് പട്ടിണിയില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ദുബൈ: (www.kvartha.com 09.09.2015) ദുബൈയിലെ നടപ്പാലത്തിലൊന്നില്‍ കണ്ടുമുട്ടുന്ന യുവാവില്‍ ആരുടേയും കണ്ണുടക്കും. മാനസീക അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന യുവാവിന് സംസാരശേഷിയുമില്ല. ഉത്തര്‍പ്രദേശിലെ ബനാറസ് സ്വദേശിയായ ദീപക് കുമാറാണ് ദുബൈയില്‍ ദുരിതമനുഭവിക്കുന്നത്.

ഖിസൈസ് പോലീസ് സ്‌റ്റേഷനടുത്തുള്ള നടപ്പാലത്തിലാണിപ്പോള്‍ ദീപക് കുമാര്‍. പട്ടിണിയും രോഗവും ഈ ഇരുപത്തിമൂന്നുകാരനെ മാനസീകമായി തകര്‍ത്തു കഴിഞ്ഞു.

പത്ത് മാസം മുന്‍പാണ് ദീപക് കുമാര്‍ യുഎഇയിലെത്തിയത്. ആശാരിപണിയായിരുന്നു ദീപകിന്. നാലുമാസം മുന്‍പ് ജോലിക്കിടെ കെട്ടിടത്തിന്റെ മുകളില്‍ നിന്നും താഴെ വീണ ദീപകിന് പരിക്കേറ്റിരുന്നു. വീഴ്ചയില്‍ ഇദ്ദേഹത്തിന് മാനസീക അസ്വാസ്ഥവുമുണ്ടായി.

ആശുപത്രിയില്‍ നിന്നും മടങ്ങിയ ദീപകിന്റെ ഫോണും രേഖകളും പണവും കൈക്കലാക്കി െ്രെഡവര്‍ തടിതപ്പി. എവിടെയൊക്കെയോ ചുറ്റിതിരിഞ്ഞ് ഒടുവിലാണ് ദീപക് ദുബൈയിലെത്തിയത്. ഓര്‍മ്മയിലുള്ള സ്വന്തം പേരും കുടുംബാംഗങ്ങളുടെ പേരും മേല്‍ വിലാസവും ദീപക് എഴുതി സൂക്ഷിച്ചിട്ടുണ്ട്. ചോദ്യങ്ങള്‍ ഉന്നയിക്കുന്നവരോട് ആംഗ്യത്തിലൂടെ മറുപടി പറയും. കാല്‍നടക്കാന്‍ ഇടയ്ക്കിടെ നല്‍കുന്ന വെള്ളം മാത്രമാണ് ദിവസങ്ങളായി ഇദ്ദേഹത്തിന്റെ ഭക്ഷണം.

മുന്‍പിലെത്തുന്നവരോട് ദീപക് തൊഴുകൈയ്യോടെ ആംഗ്യം കാണിക്കും. സഹായിക്കണമെന്ന്.

ദുബൈയിലെ നടപ്പാലത്തില്‍ ഇന്ത്യക്കാരന്‍ നൊമ്പര കാഴ്ചയാകുന്നു; സംസാര ശേഷി നഷ്ടമായ യുവാവ് പട്ടിണിയില്‍


Key words: Indian, UAE, Dubai, UP, Deepak Kumar,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia