SWISS-TOWER 24/07/2023

Festival | ഇനി 9 രാത്രികളില്‍ കലാപരിപാടികള്‍ അരങ്ങേറും; റിയാദ് സീസണില്‍ ഇന്ത്യന്‍ സാംസ്‌കാരികാഘോഷത്തിന് തുടക്കം

 
Indian cultural celebrations in Riyadh season
Indian cultural celebrations in Riyadh season

Photo Credit: Screenshot from a Instagram Video by Riyadh Season

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● പാരമ്പര്യ കലാരൂപങ്ങള്‍ അണിനിരക്കും.
● രാത്രി 11 വരെയാണ് സുവൈദി പാര്‍ക്കിലെ ആഘോഷങ്ങള്‍.
● പ്ര​വേ​ശ​നം പൂ​ർ​ണ​മാ​യും സൗ​ജ​ന്യം.
● വാരാന്ത്യങ്ങളില്‍ രാത്രി ഒന്ന് വരെ പരിപാടികളുണ്ടാകും. 

റിയാദ്: (KVARTHA) സുവൈദി പാര്‍ക്കില്‍ (Suwaidi Park) ഇന്ത്യന്‍ സാംസ്‌കാരികോത്സവത്തിന് തുടക്കമാകുന്നു. 6.30-ന് രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ വിശാലമായ സുവൈദി പാര്‍ക്കിനെ പ്രദക്ഷിണം ചെയ്യുന്ന ഇന്ത്യയുടെ കലാസംസ്‌കാരിക വൈവിധ്യങ്ങള്‍ വിളിച്ചോതുന്ന ഘോഷയാത്രയോടെ ആഘോഷത്തിന് ഔദ്യോഗികമായി തുടക്കമാകും. 

Aster mims 04/11/2022

ഒമ്പത് രാജ്യങ്ങളുടെ സാംസ്‌കാരികാഘോഷങ്ങളാണ് റിയാദ് സീസണിന്റെ (Riyadh Season 2024) ഭാഗമായി സുവൈദി പാര്‍ക്കില്‍ അരങ്ങേറുന്നത്. അതില്‍ ആദ്യത്തെ ഊഴമാണ് ഇന്ത്യയുടേത്. ഒമ്പത് ദിവസമാണ് ഇന്ത്യക്ക് അനുവദിച്ചുകിട്ടിയിരിക്കുന്നത്. ഞായറാഴ്ച (ഒക്ടോ. 13) മുതല്‍ 21 വരെ. 

21 മുതല്‍ 25 വരെ ഫിലിപ്പീന്‍സ്, 26 മുതല്‍ 29 വരെ ഇന്തോനേഷ്യ, 30 മുതല്‍ നവംബര്‍ രണ്ട് വരെ പാകിസ്താന്‍, നവംബര്‍ മൂന്ന് മുതല്‍ ആറ് വരെ യെമന്‍, ഏഴ് മുതല്‍ 16 വരെ സുഡാന്‍, 17 മുതല്‍ 19 വരെ സിറിയ, 20 മുതല്‍ 23 വരെ ബംഗ്ലാദേശ്, 24 മുതല്‍ 30 വരെ ഈജിപ്ത് എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളുടെ ദിനക്രമം. 

വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ തനത് പാരമ്പര്യ കലാരൂപങ്ങളായ ഛൗ നൃത്തം, ഘൂമാര്‍ നൃത്തം, ഗര്‍ബ നൃത്തം, കല്‍ബെലിയ നൃത്തം, നാസിക് ഢോള്‍, ചെണ്ടമേളം, പഞ്ചാബി ഡാന്‍സ്, ലാവണി നൃത്തം തുടങ്ങിയവ വര്‍ണശബളിമയോടെയും താളമേളങ്ങളോടെയും ഘോഷയാത്ര അണിനിരക്കും. ഇത്  ലോകത്തിന്റെ നാനാദേശങ്ങളില്‍നിന്നുള്ള കലാസ്വാദകര്‍ക്ക് മുന്നില്‍ ഇന്ത്യയെ പരിചയപ്പെടുത്തുന്നതാകും.

ഭക്ഷണശാലകള്‍, ഓരോ രാജ്യത്തിന്റെയും ഉത്പന്നങ്ങള്‍, ഗെയിമുകള്‍, കുട്ടികള്‍ക്കുള്ള തിയേറ്റര്‍, സാംസ്‌കാരിക പൈതൃക സ്റ്റാളുകള്‍ തുടങ്ങി പാര്‍ക്കില്‍ സന്ദര്‍ശകരെ ആകര്‍ഷിക്കും വിധമുള്ള പവലിയനുകളും ഒരുക്കിയിട്ടുണ്ട്. മേളക്ക് കൊഴുപ്പേകാന്‍ പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്ത് ഉള്‍പ്പെടെ കലാകായിക രംഗത്തെ സെലിബ്രിറ്റികളും ഇവിടെയെത്തും. 

എല്ലാ ദിവസവും വൈകീട്ട് നാല് മുതല്‍ രാത്രി 11 വരെയാണ് സുവൈദി പാര്‍ക്കിലെ ആഘോഷങ്ങള്‍. വാരാന്ത്യങ്ങളില്‍ രാത്രി ഒന്ന് വരെ പരിപാടികളുണ്ടാകും. ഓണ്‍ലൈന്‍ വഴി സൗജന്യ ടിക്കറ്റെടുത്ത് വൈകിട്ട് നാല് മുതല്‍ സു​വൈ​ദി പാര്‍ക്കിലേക്ക് പ്രവേശിക്കാം. webook(dot)com എന്ന വെബ്സൈറ്റോ മൊബൈല്‍ ആപ്പോ വഴിയാണ് ഫ്രീ ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്. ഇനി ഒമ്പത് രാത്രികളില്‍ ഇന്ത്യന്‍ സാംസ്‌കാരിക പൈതൃക കലാപരിപാടികള്‍ അരങ്ങേറും.

#indianculture #riyadhseason #saudiarabia #culturalfestival #india #arts #dance #music

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia