ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ വെബ്സൈറ്റില്‍ പ്രണയ റിംഗ്ടോണുകള്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ വെബ്സൈറ്റില്‍ പ്രണയ റിംഗ്ടോണുകള്‍
ദുബായ്: ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ഔദ്യോഗീക വെബ്സൈറ്റ് തേടിപ്പോകുന്നവര്‍ക്ക് മനം മയക്കുന്ന പ്രണയ റിംഗ്ടോണുകള്‍ ഡൗണ്‍ ലോഡ് ചെയ്യാം.

കോണ്‍സുലേറ്റിന്റെ വെബ്സൈറ്റ് ഹാക്കര്‍മാര്‍ തകര്‍ത്തതിനാലാണിത്. കോണ്‍സുലേറ്റിന്റെ വെബ്സൈറ്റായ www.cgidubai.com നെറ്റില്‍ തേടുന്നവര്‍ക്ക് ചില പരസ്യങ്ങളാണ്‌ ദൃശ്യമാവുക. വെബ്സൈറ്റില്‍ നിന്നും യാതൊരു വിവരങ്ങളും ലഭ്യമല്ലെന്ന്‌ കാണിച്ച് നിരവധി പേരാണ്‌ ഇന്ത്യന്‍ കോണ്‍സുലേറ്റിലേയ്ക്ക് വിളിച്ച് പരാതിപെടുന്നത്. 

വെബ്സൈറ്റില്‍ ചില പ്രശ്നങ്ങളുള്ളതായി കോണ്‍സുലേറ്റ് ജനറല്‍ സഞ്ജയ് വര്‍മ്മ സ്ഥിരീകരിച്ചിട്ടുണ്ട്. പ്രശ്നപരിഹാരത്തിനായി കോണ്‍സുലേറ്റ് ശ്രമിക്കുകയാണെന്നും ഉടനെ വെബ്സൈറ്റ് പുനസ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍ വെബ്സൈറ്റ് ഹാക്കര്‍മാര്‍ ആക്രമിച്ചുവെന്ന വാര്‍ത്ത അദ്ദേഹം നിഷേധിച്ചു. 24 മണിക്കൂറിനുള്ളില്‍ വെബ്സൈറ്റിന്റെ സേവനം ലഭ്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

English Summery
The official website of the Indian Consulate in Dubai has been hacked. The web link – www.cgidubai.com - deviates from the official site and takes users to strange advertisements.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia