ജിദ്ദ: (www.kvartha.com 22/01/2015) അടുത്തിടെ വിവാഹിതരായ പാക് രാഷ്ട്രീയ നേതാവ് ഇമ്രാന്‍ ഖാനും ഭാര്യ റഹം ഖാനും ഉംറ നിര്‍വഹിക്കാനായി ജിദ്ദയിലെത്തി. ബുധനാഴ്ചയാണ് ഇരുവരും കിംഗ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെത്തിയത്.
സുല്‍ടെക് സി.ഇ.ഒയും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ സുല്‍ഖൈര്‍നൈന്‍ അലി ഖാനും സൗദി സ്റ്റീല്‍ സി.ഇ.ഒ മുഹമ്മദ് എച്ച് സക്കറിയയുമാണ് ദമ്പതികളെ സ്വീകരിക്കാനായി എയര്‍പോര്‍ട്ടിലെത്തിയത്. ഇത് തീര്‍ത്തും സ്വകാര്യ സന്ദര്‍ശനമാണെന്ന് സുല്‍ഖൈര്‍നൈന്‍ അലി ഖാന്‍ പറഞ്ഞു.
പെഷവാര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് വേണ്ടിയും പാക്കിസ്ഥാന്റെ നല്ല ഭാവിക്ക് വേണ്ടിയും പ്രാര്‍ത്ഥിക്കാനാണ് ഇരുവരും പുണ്യഭൂമിയിലെത്തിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തെഹ്രീക് ഇ ഇന്‍സാഫ് സംഘടനയുടെ ചെയര്‍മാനായ ഇമ്രാന്‍ ഖാന്റെ വിവാഹം പാക്കിസ്ഥാനില്‍ വിവാദം സൃഷ്ടിച്ചിരുന്നു. പെഷവാറിലെ സൈനീക സ്‌കൂളിലുണ്ടായ തീവ്രവാദി ആക്രമണം 160 വിദ്യാര്‍ത്ഥികളുടെ ജീവനെടുത്തതിന്റെ പിന്നാലെയായിരുന്നു ഖാന്‍ ബിബിസി അവതാരകയായ റെഹം ഖാനെ രഹസ്യമായി വിവാഹം ചെയ്തത്.
വിവാഹ വാര്‍ത്ത ഇമ്രാന്‍ ഖാന്‍ ആദ്യം നിരസിച്ചെങ്കിലും പിന്നീട് ഗത്യന്തരമില്ലാതെ സമ്മതിക്കുകയായിരുന്നു.
SUMMARY: Pakistani cricket legend-turned-politician Imran Khan arrived in Jeddah on Wednesday to perform Umrah with his new wife Reham.
Keywords: Pakistan, Imran Khan, Jeddah, Umrah, Rehem Khan,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.