അബ്ദുല്ല രാജാവിന്റെ മരണത്തില്‍ സന്തോഷ പ്രകടനം നടത്തിയ ഇമാമിനെതിരെ യുഎഇ
Feb 2, 2015, 13:31 IST
മനാമ: (www.kvartha.com 02/02/2015) സൗദി ഭരണാധികാരിയായിരുന്ന അബ്ദുല്ല രാജാവിന്റെ മരണത്തില്‍ മുസ്ലീം ലോകത്തിന് അഭിനന്ദനമറിയിച്ച ഇറാന്‍ ഇമാമിനെതിരെ യുഎഇ വിദേശകാര്യ വകുപ്പ് മന്ത്രി ഡോ. അന്‍ വര്‍ മുഹമ്മദ് ഗര്‍ഗാഷ്. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ജുമുഅ നിസ്‌ക്കാരത്തിന് മുന്നോടിയായി നടന്ന പ്രസംഗത്തിലാണ് ഇമാം അഹമ്മദ് ജന്നത്തി രാജാവ് അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസിന്റെ മരണത്തില്‍ അഭിനന്ദനമറിയിച്ചത്.
ഇസ്രായേലികള്‍ക്കും അമേരിക്കക്കാര്‍ക്കും ഞങ്ങള്‍ അനുശോചനമറിയിക്കുന്നു, മുസ്ലീങ്ങള്‍ക്ക് അഭിനന്ദനവും എന്നായിരുന്നു ജന്നത്തിയുടെ വാക്കുകള്‍. ഇറാന്‍ ഗാര്‍ഡിയന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ കൂടിയാണ് അഹമ്മദ് ജന്നത്തി.
ഞങ്ങളുടെ അന്തരിച്ച രാജാവ് അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസിനെതിരേയും അദ്ദേഹത്തിന്റെ ജീവിതത്തിനെതിരേയും ഇമാം ജന്നത്തി നടത്തിയ ആക്രമണത്തിന് വിഭാഗീയതയുടെ സ്വരമുണ്ട് ട്വിറ്ററിലൂടെ മന്ത്രി ഗര്‍ഗാഷ് ആരോപിച്ചു.
ഇത് ഞങ്ങളെ എല്ലാവരേയും ലക്ഷ്യമിട്ടാണ്. ഇത് അറബ് രാജ്യങ്ങളുമായുള്ള ഇറാന്റെ ബന്ധത്തെ പ്രതികൂലമായി ബാധിക്കും മന്ത്രി ട്വിറ്ററിലൂടെ വ്യക്തമാക്കി.
പള്ളികള്‍ മരിച്ചവരെ പരിഹസിക്കാനുള്ള താവളമാക്കി മാറ്റരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനുവരി 23നായിരുന്നു അബ്ദുല്ല രാജാവ് അന്തരിച്ചത്.
SUMMARY: Manama: Dr. Anwar Mohammad Gargash, UAE Minister of State for Foreign Affairs, said that Iran’s Guardian Council Chairman, Ahmad Jannati is compounding Tehran’s relations with the Arab capitals.
Keywords: Anwar Muhammad Gargash, UAE, Minister, Foreign Affairs, ran, Imam, Saudi King, Abdullah Bin Abdul Aziz, Ahmad Jannati,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.