Vicky Kaushal | ഐഐഎഫ്എ 2022: കത്രീന പങ്കെടുത്തില്ലെങ്കിലും വിക്കി കൗശല്‍ 'പുനര്‍വിവാഹം' കഴിച്ചു
                                                 Jun 6, 2022, 16:31 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
 അബൂദബി: (www.kvartha.com) ഇക്കൊല്ലത്തെ ഐഐഎഫ്എ അവാര്‍ഡ് നിശയുടെ പ്രധാന ആകര്‍ഷണമായിരുന്നു മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട വിക്കി കൗശലിന്റെ പുനര്‍വിവാഹം. ഷൂടിംഗ് തിരക്കുകള്‍ കാരണം നടിയും ഭാര്യയുമായ കത്രീന കെയ്ഫ് ചടങ്ങിനെത്തിയില്ലെങ്കിലും വിവാഹ ആഘോഷം കെങ്കേമമായി. 
 
 
  വിക്കി കൗശലും കത്രീനയും തമ്മിലുള്ള വിവാഹത്തിന്റെ പ്രസിദ്ധമായ ചടങ്ങായ 'ഘോഡി ചദ്ന'യെ സൂചിപ്പിക്കുന്ന ഒരു പാവയുടെ രൂപത്തിലുള്ള കുതിരപ്പുറത്ത് കയറാന്‍ നടനോട് അവതാരക ആവശ്യപ്പെടുകയും അതിന്റെ ഫോടോ കളേഴ്സ് ചാനല്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെയ്ക്കുകയും ചെയ്തു. ഭാര്യ കത്രീന കൈഫ് ഇല്ലായിരുന്നെങ്കിലും വിക്കിയുടെ പുനര്‍വിവാഹത്തിന് വധുവിന്റെ അവതാരത്തിലുള്ള നടിയുടെ ഒരു ഛായാചിത്രം ഉപയോഗിച്ചു. അത് കണ്ട് കാണികള്‍ ആര്‍ത്ത് ചിരിച്ചു. 
  സല്മാന് ഖാന്, റിതേഷ് ദേശ്മുഖ്, മനീഷ് പോള്‍ എന്നിവര്‍ പ്രധാന അവാര്‍ഡ് നൈറ്റിന് ആതിഥേയത്വം വഹിച്ചു. രസകരമായ നിരവധി മുഹൂര്‍ത്തങ്ങളുണ്ടായിരുന്നു. കളേഴ്സ് ചാനല്‍ ഉടന്‍ തന്നെ അവാര്‍ഡ് നിശ സംപ്രേക്ഷണം ചെയ്യും. 
 
  Keywords:  Abu Dhabi, News, Gulf, World, Award, Video, Entertainment, IIFA Awards 2022: From Vicky Kaushal getting 'remarried' to Kriti Sanon & Shahid Kapoor playing passing the parcel, here's what happened at IIFA. 
 
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                         
  
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
   
                                                     
                                                
