ADVERTISEMENT
ദുബായ്: ദുബായില്‍ സെക്സ് റാക്കറ്റും മനുഷ്യക്കടത്തും നടത്തുകയായിരുന്ന സംഘത്തെ പോലീസ് പിടികൂടി. ഒരു സ്ത്രീയും മൂന്ന് പുരുഷന്മാരും ഉള്‍പ്പെടെ നാല് ബംഗ്ലാദേശ് സ്വദേശികളാണ് അറസ്റ്റിലായത്.
ദുബായില്‍ സെക്സ് റാക്കറ്റ് നടത്തി വന്ന ഇവര്‍ മറ്റൊരു ബംഗ്ലാദേശി യുവതിയെ ബലാല്‍സംഗം ചെയ്യുകയും കേന്ദ്രത്തിലെത്തുന്നവരോടൊത്ത് ശയിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തതായാണ് കേസ്. യുവതിയെ ഇവര്‍ ക്രൂരമായി മര്‍ദ്ദിച്ചതായും പരാതിയുണ്ട്. മാന്യമായ ജോലി വാഗ്ദാനം ചെയ്താണ് സംഘത്തിലുള്ളവര്‍ യുവതിയെ ദുബായില്‍ എത്തിച്ചത്.
ദുബായിലെത്തിയ യുവതിക്ക് ഇവര്‍ ആദ്യം ഒരു മസാജ് പാര് ലറില്‍ ജോലി നല്‍കുകയും എന്നാല്‍ ഭാഷ അറിയില്ലെന്ന കാരണത്താല്‍ പിന്നീട് ഇവരെ ലൈംഗീക തൊഴിലാളിയാകാന്‍ നിര്‍ബന്ധിക്കുകയുമായിരുന്നു. എന്നാല്‍ ലൈംഗീക തൊഴിലില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ച യുവതിയെ ഇവര്‍ മൂന്ന് ദിവസത്തോളം തടവില്‍ പാര്‍പ്പിക്കുകയും സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയും ചെയ്തു. ഇതിനിടെ സംഘത്തിലുണ്ടായിരുന്ന ബംഗ്ലാദേശ് സ്വദേശി യുവതിയെ തുടര്‍ച്ചയായി ബലാല്‍സംഗത്തിനിരയാക്കുകയും ചെയ്തു.
ഒടുവില്‍ സംഘാംഗങ്ങളുടെ കണ്ണുവെട്ടിച്ച് പുറത്തുകടന്ന യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസിപ്പോള്‍ ദുബായ് കോടതിയുടെ പരിഗണനയിലാണ്.
English Summery
Authorities here have busted a prostitution ring whose members allegedly beat up a woman and held her in a cell where she was raped and pimped to paying customers
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

