മക്കയില്‍ നിന്നുള്ള ലൈവ് സ്‌നാപ് ചാറ്റ്! ഇസ്ലാമിനെ കുറിച്ചുള്ള ലോകത്തിന്റെ ധാരണ മാറ്റിമറിച്ചത് എങ്ങനെയെന്ന് കാണാം

 


മക്ക: (www.kvartha.com 15/07/2015) പുണ്യ മാസമായ റംസാനിലെ ഏറ്റവും പുണ്യമുള്ള രാവാണ് ഇരുപത്തിയേഴാം രാവ്(ലൈലത് ഉല്‍ ഖദ്ര്‍). മക്കയിലെ ഹറമില്‍ അന്നേ ദിവസം ലക്ഷക്കണക്കിനാളുകളാണ് ആരാധനയ്ക്കായി എത്തിയത്. പ്രമുഖ സോഷ്യല്‍ ആപ്ലിക്കേഷനായ സ്‌നാപ് ചാറ്റ് ഇരുപത്തിയേഴാം രാവില്‍ മക്കയില്‍ നിന്നും ലൈവ് വീഡിയോ മെസ്സേജിങ് ഏര്‍പ്പെടുത്തിയിരുന്നു.

മക്കയില്‍ നിന്നും അപ്ലോഡ് ചെയ്ത വീഡിയോകളും ചിത്രങ്ങളും ഇസ്ലാമിനെ കുറിച്ചുള്ള ലോകരുടെ ധാരണ തന്നെ മാറ്റിമറിച്ചുവെന്ന് ട്വിറ്റര്‍ സാക്ഷ്യപ്പെടുത്തു. വിശ്വാസികളും അവിശ്വാസികളുമായ നിരവധി പേരാണ് ഇതേകുറിച്ച് ട്വീറ്റ് ചെയ്തത്.

പലര്‍ക്കും മക്കയിലെ കാഴ്ചകള്‍ അല്‍ഭുതമായി. വര്‍ണ വിത്യാസമോ വര്‍ഗ വിത്യാസമോ കൂടാതെ ഏവരും മക്കയില്‍ ഒരുമിച്ച് ചേരുന്നത് ലോകര്‍ക്ക് അപൂര്‍വ്വ കാഴ്ചയായി. ഈ കാഴ്ചകള്‍ ഇതുവരെ കണ്ടിട്ടില്ലെന്നാണ് ചിലരുടെ ട്വീറ്റ്. മക്കയിലേയ്ക്ക് എങ്ങനെയെത്താമെന്ന് ചില അവിശ്വാസികള്‍ ചോദിക്കുന്നു. ട്വിറ്ററില്‍ തരംഗമായി മാറിയ ട്വീറ്റുകള്‍ കാണാം.
മക്കയില്‍ നിന്നുള്ള ലൈവ് സ്‌നാപ് ചാറ്റ്! ഇസ്ലാമിനെ കുറിച്ചുള്ള ലോകത്തിന്റെ ധാരണ മാറ്റിമറിച്ചത് എങ്ങനെയെന്ന് കാണാം

SUMMARY:
Yesterday, the popular Social App – Snapchat, featured the Holy city of Makkah live (#Mecca_live), where people uploaded pictures and videos of the astonishing Khana-e-Kaaba, on Laylat-ul-Qadr (The Night Of Power).

Keywords: Snapchat, Makkah, Umrah, World, Tweet, Twitter,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia