ഒരു മാസം മുന്‍പ് നടന്ന ദുബൈ ട്രാം അപകട ചിത്രം വൈറലായി മാറിയതിന് പിന്നില്‍

 


ദുബൈ: (www.kvartha.com 12.11.2014) ഒരു മാസം മുന്‍പ് നടന്ന ദുബൈ ട്രാം അപകടത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറി. ടെസ്റ്റ് ഡ്രൈവിനിടയിലായിരുന്നു അന്ന് അപകടമുണ്ടായത്. ബുധനാഴ്ച സര്‍വീസ് ആരംഭിച്ച ട്രാം അപകടത്തില്‌പെട്ടുവെന്ന് അറിയിച്ചുകൊണ്ടാണ് പഴയ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

ട്രാം അപകടത്തില്‌പെട്ടുവെന്ന വാര്‍ത്ത ട്വിറ്ററും ഫേസ്ബുക്കും അടക്കമുള്ള സോഷ്യല്‍ മാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ചു. എന്നാല്‍ സംഭവത്തിന്റെ നിജസ്ഥിതി ഗള്‍ഫ് ന്യൂസ് വെബ്‌സൈറ്റ് പുറത്തുവിട്ടു.

ഒക്ടോബര്‍ രണ്ടിനായിരുന്നു പ്രസ്തുത അപകടം നടന്നത്. അന്ന് ആ വാര്‍ത്ത ഗള്‍ഫ് ന്യൂസ് റിപോര്‍ട്ട് ചെയ്തിരുന്നു. അല്‍ സുഫൂഹ് റോഡിലുള്ള ദുബൈ കോളേജിന് സമീപത്താണ് അപകടമുണ്ടായത്. ഒരു യുവതി ഓടിച്ചിരുന്ന വെള്ള കാര്‍ ട്രാമില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ദൈനംദിന ടെസ്റ്റ് െ്രെഡവ് നടത്തുന്നതിനിടയിലായിരുന്നു ഈ അപകടം.

റെഡ് സിഗ്‌നല്‍ വകവെയ്ക്കാതെ മറികടന്ന് കാര്‍ ട്രാമില്‍ ഇടിക്കുകയായിരുന്നു. എന്നാല്‍ അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിരുന്നില്ല. എന്നാല്‍ ചിത്രം വന്‍ പ്രചാരം നേടിയതോടെ ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി നിജസ്ഥിതി വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് ആര്‍.ടി.എ രംഗത്തെത്തിയത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


ഒരു മാസം മുന്‍പ് നടന്ന ദുബൈ ട്രാം അപകട ചിത്രം വൈറലായി മാറിയതിന് പിന്നില്‍


SUMMARY: Dubai: A picture of an accident involving the new Dubai Tram taken more than a month ago is going viral as the tram opened for passenger service on Wednesday.

Keywords: Dubai, Tram, Accident, Twitter, Facebook, UAE, Viral, How a month-old tram accident picture went viral. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia