ദുബൈയില്‍ നല്ല സ്വഭാവ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ഇന്ത്യക്കാര്‍ ചെയ്യേണ്ടത്

 


ADVERTISEMENT

ദുബൈ: (www.kvartha.com 07.02.2018) യുഎ ഇയില്‍ തൊഴില്‍ സംബന്ധമായ ആവശ്യത്തിനോ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിനോ വേണ്ടി നല്ല സ്വഭാവ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. ഇതിനായി ഇന്ത്യക്കാര്‍ക്ക് ബി എല്‍ എസ് ഇന്റര്‍നാഷണല്‍ സര്‍വീസ് ലിമിറ്റഡ് വഴി അപേക്ഷിക്കാവുന്നതാണ്. വീസ, പാസ്‌പോര്‍ട്ട്, അറ്റസ്റ്റേഷന്‍, നയതന്ത്രം തുടങ്ങിയ സേവനങ്ങള്‍ നല്‍കി വരുന്ന പ്രത്യേക ഏജസിയാണ് ബി എല്‍ എസ്.

ഇന്ത്യയില്‍ നിന്നും പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ എട്ട് കാര്യങ്ങളാണുള്ളത്.

1. അപേക്ഷ ഫോം ഡൗണ്‍ ലോഡ് ചെയ്ത് പൂരിപ്പിക്കുക.

2. നിലവിലെ പാസ് പോര്‍ട്ട് വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് യു എ ഇയിലെ പ്രാദേശിക പോലീസ് സ്റ്റേഷനില്‍ നിന്നുമാണ് ലഭിക്കുക. മൂന്ന് മാസമാണ് ഈ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി.

3. പി സി സിയ്‌ക്കൊപ്പം എന്ത് ആവശ്യത്തിനാണോ സ്വഭാവ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നത് അതിനുള്ള മതിയായ രേഖകള്‍ ഉള്‍പ്പെടുത്തുക.

4. അപേക്ഷകള്‍ക്ക് എംബസിയില്‍ നിന്നോ ദുബൈ സി ജി ഐയില്‍ നിന്നോ ക്ലിയറന്‍സ് ലഭിക്കണം.

5. അപേക്ഷകന്റെ വീസ കാലാവധി അവസാനിക്കുകയോ അവസാനിക്കാന്‍ ഒരു മാസം ശേഷിക്കുന്നുണ്ടെങ്കിലോ ജോലി ചെയ്യുന്ന കമ്പനിയില്‍ നിന്നും ഒരു സാക്ഷ്യപത്രവും ട്രേഡ് ലൈസന്‍സിന്റെ കോപ്പിയും വേണം. ഇവരുടെ ആശ്രിതര്‍ക്കാണെങ്കില്‍ സ്‌പോണ്‍സറുടെ ഫോട്ടോ ഉള്‍പ്പെടുത്തിയ സാക്ഷ്യപത്രവും പാസ്‌പോര്‍ട്ട് കോപ്പിയും ആവശ്യമാണ്. വീസ കാലാവധി കഴിയുകയോ കാലാവധി കഴിയാന്‍ ഒരു മാസം ശേഷിക്കുകയോ ചെയ്താല്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലിന്റെ മുന്‍ കൂര്‍ അനുവാദവും അപേക്ഷയോടോപ്പം വെയ്ക്കണം.

ദുബൈയില്‍ നല്ല സ്വഭാവ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ഇന്ത്യക്കാര്‍ ചെയ്യേണ്ടത്

6. പുതിയ ജോലിക്കാണെങ്കില്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് (ദുബൈ/ഷാര്‍ജ/ വടക്കന്‍ എമിറേറ്റുകള്‍) അറ്റസ്റ്റ് ചെയ്ത ഓഫര്‍ ലെറ്റര്‍, കമ്പനി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എവിടെയാണ്, എം പ്ലോയ്‌മെന്റ് പേപ്പര്‍ വിസ (ഒറിജിനലും കോപ്പിയും), ഫോട്ടോ ഉള്‍പ്പെടുത്തിയ കമ്പനി സാക്ഷ്യപത്രം, ട്രേഡ് ലൈസന്‍സ് കോപ്പി എന്നിവ ആവശ്യമാണ്.

7. ഫോട്ടോ ഐഡി കാര്‍ഡ് കോപ്പിയും ഐഡി കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, എമിറേറ്റ്‌സ് ഐഡി കാര്‍ഡ്, ഹെല്‍ത്ത് കാര്‍ഡ്, ലേബര്‍ കാര്‍ഡ് എന്നിവയുടെ എക്‌സ്‌പെയറി ഡീറ്റെയില്‍സും.

8. അപേക്ഷകന്‍ തന്നെ അപേക്ഷ നല്‍കാനായി എത്തേണ്ടതാണ്. അപേക്ഷകനെ തിരിച്ചറിയുന്നതിനാണിത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )


SUMMARY:
Photo ID card copy with expiry details of ID - Driving License, Emirates Id Card, Health Card, Labour Card

Keywords: Gulf, UAE, Conduct Certificate
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia