ഹാക്കിംഗ് വിദഗ്ദ്ധനെ കടത്തിവെട്ടിയ വീട്ടുജോലിക്കാരി; സൗദി വീട്ടുടമയുടെ ഇമെയില്‍ അക്കൗണ്ട് ഫിലിപ്പീന യുവതി തിരിച്ചുപിടിച്ചത് 2 മണിക്കൂറിനുള്ളില്‍

 


റിയാദ്: (www.kvartha.com 11/04/2015) ഒരു വീട്ടുജോലിക്കാരിയുടെ ബുദ്ധിക്ക് മുന്‍പില്‍ ഹാക്കിംഗ് വിദഗ്ദ്ധന്‍ മുട്ടുമടക്കി. സൗദി അറേബ്യയിലെ ഒരു വീട്ടുജോലിക്കാരിയാണ് തന്റെ വീട്ടുടമയുടെ ഹാക്ക് ചെയ്യപ്പെട്ട ഇമെയില്‍ അക്കൗണ്ട് തിരിച്ചെടുത്ത് നല്‍കിയത്. ഇതിന് ഫിലിപ്പീന യുവതി എടുത്ത സമയമോ വെറും 2 മണിക്കുറും.

തന്റെ ഇമെയില്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതറിഞ്ഞ വീട്ടുടമ ആശങ്കയിലായിരുന്നു. ഇക്കാര്യം ഇദ്ദേഹം തന്റെ ഭാര്യയുമായി പങ്ക് വെക്കുകയും ചെയ്തു. ഇത് കേട്ട ജോലിക്കാരി ഇമെയില്‍ അക്കൗണ്ട് തിരിച്ചുപിടിക്കാന്‍ താന്‍ സഹായിക്കാമെന്ന് വീട്ടുടമയെ അറിയിച്ചു. എന്നാല്‍ ഇത് തമാശയാണെന്നാണ് വീട്ടുടമ ആദ്യം ധരിച്ചത്.

ഹാക്കിംഗ് വിദഗ്ദ്ധനെ കടത്തിവെട്ടിയ വീട്ടുജോലിക്കാരി; സൗദി വീട്ടുടമയുടെ ഇമെയില്‍ അക്കൗണ്ട് ഫിലിപ്പീന യുവതി തിരിച്ചുപിടിച്ചത് 2 മണിക്കൂറിനുള്ളില്‍എന്നാല്‍ വീട്ടുടമയുടെ അനുവാദത്തോടെ പണി തുടങ്ങിയ യുവതി രണ്ട് മണിക്കൂറിനുള്ളില്‍ അദ്ദേഹത്തിന്റെ ഇമെയില്‍ അക്കൗണ്ട് തിരിച്ചുപിടിച്ചു.

ഞെട്ടിപ്പോയ വീട്ടുടമ ജോലിക്കാരിയോട് കാര്യം തിരക്കി. അപ്പോഴാണദ്ദേഹം അറിയുന്നത്, തന്റെ ജോലിക്കാരി സ്വന്തം നാട്ടില്‍ ഒരു കമ്പ്യൂട്ടര്‍ ഷോപ്പിലെ ജീവനക്കാരിയായിരുന്നുവെന്ന്. ഹാക്കിംഗിലും വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട് ഇവള്‍.

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഈ വാര്‍ത്ത തരംഗം സൃഷ്ടിക്കുകയാണെന്നും റിപോര്‍ട്ടില്‍ പറയുന്നു.

SUMMARY: A housemaid in Saudi Arabia challenged a hacker and retrieved her employer's email within a couple of hours.

Keywords: Saudi Arabia, House Maid, Philippine, Hacking, E mail, Account, Retrieved,


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia