SWISS-TOWER 24/07/2023

പാനല്‍ തലയില്‍ വീണ് പരിക്കേറ്റ ബ്രിട്ടീഷ് യുവതിക്ക് രണ്ട് ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ദുബൈ: ഹോട്ടലില്‍ വച്ച് പാനല്‍ തലയില്‍ വീണ് ഗുരുതരമായി പരിക്കേറ്റ ബ്രിട്ടീഷ് യുവതിക്ക് രണ്ട് ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടു. 2008ല്‍ ഭര്‍ത്താവുമൊത്ത് അബൂദാബിയിലെ എമിറേറ്റ്‌സ് പാലസ് ഹോട്ടലില്‍ താമസിക്കവേയാണ് നതാലീ ജെന്‍ ക്രീനിന് (33) അപകടമുണ്ടായത്. രണ്ട് കിലോയില്‍ കൂടുതല്‍ ഭാരമുള്ള മരപട്ടിക തലയില്‍ വീണ നതാലീയുടെ തലച്ചോറില്‍ രക്തം കട്ടപിടിക്കുകയും നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ ഉടലെടുക്കുകയും ചെയ്തു. ഇതിനിടെ 2012 ജൂലൈയില്‍ നതാലീ അബോധാവസ്ഥയിലാവുകയും ചെയ്തു. ചികില്‍സയ്ക്കിടെ കുറഞ്ഞത് അഞ്ച് തവണയെങ്കിലും നതാലീ അബോധാവസ്ഥയിലായിട്ടുണ്ടെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.

പാനല്‍ തലയില്‍ വീണ് പരിക്കേറ്റ ബ്രിട്ടീഷ് യുവതിക്ക് രണ്ട് ലക്ഷം ദിര്‍ഹം നഷ്ടപരിഹാരംഅപകടത്തിനുശേഷം ആശുപത്രിയിലും വീട്ടിലുമായി ഒതുങ്ങിക്കൂടുകയാണ് നതാലി. പഴയ ആരോഗ്യസ്ഥിതിയിലേയ്ക്ക് മടങ്ങിവരാന്‍ ഒരു മേജര്‍ ശസ്ത്രക്രിയക്ക് വിധേയയാകാനുള്ള തയ്യാറെടുപ്പിലാണ് ഇവര്‍. അതിനാല്‍ നഷ്ടപരിഹാരമായി ലഭിച്ച തുക പര്യാപ്തമല്ലെന്നാണ് കുടുംബാംഗങ്ങള്‍ വ്യക്തമാക്കുന്നത്. ഇതിനിടെ നതാലിയുടെ ഭര്‍ത്താവിനെ വിഷാദരോഗം പിടിപെട്ടതോടെ അയാളുടെ ചികില്‍സയ്ക്കുള്ള ചിലവിനും പണം കണ്ടെത്തേണ്ട അവസ്ഥയിലാണ് കുടുംബം.

തലയ്‌ക്കേറ്റ ആഘാതം നിമിത്തം നതാലി ബോധം കെട്ട് വീഴുകയും തലച്ചോറിനും എല്ലുകള്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തു. ശ്വാസകോശത്തിലും കാലിലും രക്തം കട്ടപിടിച്ച നിലയിലാണ്. കാഴ്ചക്കുറവ്, മരവിപ്പ്, മുടികൊഴിച്ചില്‍, തലവേദന, ഇടയ്ക്കിടെ ശബ്ദം നഷ്ടമാവുക, ഉറക്കക്കുറവ്, അണുബാധ തുടങ്ങി നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ നതാലിയെ വിടാതെ പിന്തുടരുകയാണ്.

നഷ്ടപരിഹാരത്തുക അപര്യാപ്തമാണെങ്കില്‍ അപ്പീല്‍ സമര്‍പ്പിക്കാന്‍ കോടതി സമയം അനുവദിച്ചിട്ടുണ്ട്.

SUMMARY: Dubai: The Abu Dhabi Court of First Instance has awarded Dh200,000 to a Dubai-based Briton who was severely injured in a hotel accident in the capital in 2008.

Keywords: Gulf news, Natalie Jane Creane, Staying, Husband, Emirates Palace hotel, Abu Dhabi, Wooden panel,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia