Hindu Temple | ദുബൈയിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രത്തിന്റെ ഉദ്ഘാടനം വൈകീട്ട്
ദുബൈ: (www.kvartha.com) ജബല്‍ അലിയിലെ ആദ്യ ഹിന്ദു ക്ഷേത്രത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ചൊവ്വാഴ്ച വൈകുന്നേരം നടക്കും. ഇതിലേക്ക് സര്‍വമത നേതാക്കളെയും നയതന്ത്രജ്ഞരെയും സര്‍കാര്‍ ഉദ്യോഗസ്ഥരെയും ക്ഷണിച്ചിട്ടുണ്ട്. ദസറ ഉത്സവ ദിനമായ ഒക്ടോബര്‍ അഞ്ച് ബുധനാഴ്ച മുതല്‍ പൊതുജനങ്ങള്‍ക്ക് ഔദ്യോഗികമായി തുറന്ന് കൊടുക്കും.
16 ദേവതകളേയും മറ്റ് ഇന്റീരിയര്‍ വര്‍കുകളും കാണാന്‍ ഭക്തര്‍ക്കും മറ്റ് സന്ദര്‍ശകര്‍ക്കും അവസരം ഉണ്ടാവും. സഹിഷ്ണുതാ മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാനും ഇന്‍ഡ്യന്‍ സ്ഥാനപതി സഞ്ജയ് സുധീറും ഉള്‍പെടെ ഉള്ള അതിഥികളുടെ സാന്നിധ്യത്തിലാണ് ക്ഷേത്ര നടകള്‍ ഔദ്യോഗികമായി തുറക്കുന്നത്.
ക്ഷേത്രം രാവിലെ 6.30 മണി മുതല്‍ രാത്രി എട്ട് മണി വരെ തുറന്നിരിക്കും. ഒക്ടോബര്‍ അവസാനം വരെയുള്ള മിക്ക വാരാന്ത്യങ്ങളിലേയും ബുകിങ് ഇതിനോടകം ചെയ്തതായാണ് വിവരം.
Keywords: Dubai, News, Gulf, World, Religion, Temple, Hindu temple in Dubai will open on Wednesday.