ദുബായ്ക്കെതിരെ പരാമര്‍ശം; കരീന കപൂറിനെതിരെ പ്രതിഷേധം ആളികത്തുന്നു
Aug 2, 2012, 21:25 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ദുബായ്: മാധുര്‍ ഭണ്ഡാകര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഹീറോയിനില്‍ നായിക കരീന കപൂര്‍ ദുബായ് നഗരത്തെക്കുറിച്ച് നടത്തുന്ന പരാമര്‍ശത്തിനെതിരെ പ്രതിഷേധം ആളിക്കത്തുന്നു.
പ്രമുഖ നടി മഹി അറോറയുടെ കഥപറയുന്ന ഹീറോയിനില്‍ കരീന കപൂര്‍ പത്രക്കാരോട് പറയുന്ന ഒരു ഡയലോഗാണ് പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്. 'നിങ്ങള്‍ നുണക്കഥകള്‍ മെനയുന്നവരാണ്. നടി ഒരു കാര്‍ വാങ്ങിയാല്‍ ആ കാര്‍ ഏതെങ്കിലും ബിസിനസുകാരന്‍ സമ്മാനം നല്‍കിയതാണെന്ന് പറയും, നടി ലോസ് ഏഞ്ചല്‍സില്‍ പോയാല്‍ അത് പ്ലാസ്റ്റിക് സര്‍ജറി ചെയ്യാനാണെന്ന് പറയും, ദുബായില്‍ എത്തിയാല്‍ അവള്‍ പണമുണ്ടാക്കാനെത്തിയെന്നാവും പത്രക്കാര്‍ പറയുക'- ഈ ഡയലോഗാണ് ദുബായ് നഗരവാസികളുടെ പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്.
ദുബായില്‍ താരങ്ങളെത്തുന്നത് ശരീരം വിറ്റ് പണമുണ്ടാക്കാനാണെന്ന വ്യംഗാര്‍ത്ഥമാണ് ചിത്രത്തിലുള്ളതെന്നാണ് പ്രധാന ആരോപണം. ദുബായ് അനാശാസ്യ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമാണെന്നാണ് ചിത്രത്തില്‍ പറയുന്നത്. എന്നാല്‍ നിരവധി ബോളീവുഡ് നടിമാര്‍ ദുബായിലെ സ്ഥിരതാമസക്കാരാണെന്ന് ആരും മറക്കരുത്. ഇത് തികച്ചും അസഹ്യമാണ്. ദുബായ് സിറ്റിയെ ലോകത്തിനുമുന്‍പില്‍ അപകീര്‍ത്തിപ്പെടുത്താനാണ് താരം ശ്രമിച്ചിരിക്കുന്നത്. ലോകഭൂപടത്തില്‍ ദുബായ്ക്കുള്ള സ്ഥാനം വലുതാണ്. ദുബായ് നഗരത്തെ കളങ്കപ്പെടുത്താനുള്ള സിനിമാ താരങ്ങളുടെ ശ്രമം സ്വാഗതാര്‍ഹമല്ല- പ്രശസ്ത റേഡിയോ അവതാരക കൃതികാ റാവത്ത് പ്രതിഷേധക്കുറിപ്പില്‍ വ്യക്തമാക്കി.
ദുബായ് സ്ത്രീകളെ ബഹുമാനിക്കുന്ന നഗരമാണെന്നും ദുബായ് നഗരത്തില്‍ സ്ത്രീകള്‍ സുരക്ഷിതരാണെന്നും പ്രശസ്ത ടെലിവിഷന്‍ അവതാരക ഉമാ ഘോഷ് അറിയിച്ചു. താരങ്ങള്‍ ഇക്കാര്യത്തെക്കുറിച്ച് ഒരു അന്വേഷണം നടത്തുന്നത് നല്ലതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ദുബായ്ക്കെതിരെ ഇത്തരത്തിലൊരു പരാമര്‍ശം ചിത്രത്തില്‍ ഉള്‍പ്പെടുത്തേണ്ട ആവശ്യമില്ലെന്നാണ് ദുബായ് നിവാസികളുടെ അഭിപ്രായം.
ബോളീവുഡ് ചിത്രങ്ങളെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന ദുബായ് നഗരം ഹീറോയിനെ സ്വീകരിക്കുമോ എന്ന ആശങ്കയിലാണിപ്പോള്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.
English Summery
DUBAI The teaser of upcoming Bollywood movie Heroine has struck a sour note with Dubai residents.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

