യു എ ഇയില്‍ നബിദിനം ഉള്‍പെടെ ഈ വര്‍ഷം അവശേഷിക്കുന്നത് 4 അവധി ദിനങ്ങള്‍, 2020ല്‍ നിങ്ങളെ കാത്തിരിക്കുന്നത് 15 അവധി ദിനങ്ങള്‍

 


അബുദാബി: (www.kvartha.com 27.10.2019) യു എ ഇയില്‍ ഈ വര്‍ഷം ഇനി അവശേഷിക്കുന്നത് നാല് പൊതു അവധി ദിനങ്ങള്‍. ഇതില്‍ ആദ്യം വരാനിരിക്കുന്നത് നബിദിനമാണ്. നബിദിന അവധി നവംബര്‍ ഒമ്പതിന് ശനിയാഴ്ചയാകാനാണ് സാധ്യത. ഇതുകൂടാതെ നവംബര്‍ 30ന് അനുസ്മരണ ദിനം, ഡിസംബര്‍ രണ്ടിനും, മൂന്നിനും ദേശീയ ദിനം എന്നീ അവധി ദിനങ്ങളാണ് അവശേഷിക്കുന്നത്.

യു എ ഇയില്‍ നബിദിനം ഉള്‍പെടെ ഈ വര്‍ഷം അവശേഷിക്കുന്നത് 4 അവധി ദിനങ്ങള്‍, 2020ല്‍ നിങ്ങളെ കാത്തിരിക്കുന്നത് 15 അവധി ദിനങ്ങള്‍



2020ല്‍ 15 പൊതു അവധി ദിനങ്ങളാണ് യു എ ഇ ഭരണകൂടം പ്രഖ്യാപിച്ചിരിക്കുന്നത്. ജനുവരി ഒന്നിന് പുതുവര്‍ഷ അവധി. രണ്ടാമത്തെ പൊതു അവധി മെയ് മാസത്തിലാണ്. ഇൗദുല്‍ ഫിത്വറിന് നാല് മുതല്‍ അഞ്ചു ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മെയ് 23നോ, 24നോ ആണ് ഈദുല്‍ ഫിത്വര്‍ പ്രതീക്ഷിക്കുന്നത്. അറഫ ദിനം, ബലി പെരുന്നാള്‍ എന്നിങ്ങനെയായി ജൂലൈ അവസാനം നാല് അവധി ദിനങ്ങള്‍ ലഭിക്കും. അറഫ ദിനം ജൂലൈ 29നോ 30 നോ ആവാനാണ് സാധ്യത. ബലി പെരുന്നാള്‍ ജൂലൈ 30നോ 31നോ ആണ് പ്രതീക്ഷിക്കുന്നത്. 2020 ലെ മറ്റു അവധി ദിനങ്ങള്‍ ചുവടെ:-

ഹിജ്‌റ വര്‍ഷാരംഭം: ഓഗസ്റ്റ് 19/20 (1 ദിവസം അവധി)
നബിദിനം: ഒക്ടോബര്‍ 28/29 (1 ദിവസം അവധി)
രക്തസാക്ഷി ദിനം: ഡിസംബര്‍ 1 (1 ദിവസം അവധി)
യു എ ഇ ദേശീയ ദിനം: ഡിസംബര്‍ 2,3 (2 ദിവസം അവധി)

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords : UAE, DubaHolidays,  i,  Gulf, Here is your list of public holidays in the UAE for 2020.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia