ദുബൈ കാര്‍ ഫ്രീ ഡേയില്‍ പങ്കെടുക്കാന്‍ ഷാര്‍ജയില്‍ നിന്നും ദുബൈ വരെ നടന്ന ഒറ്റക്കൈയ്യന്‍ ഇന്ത്യന്‍ പ്രവാസി താരമായി

 


ADVERTISEMENT

ദുബൈ: (www.kvartha.com 06.02.2018) ഒരു കൈയ്യില്ലെങ്കിലും കാലുകളില്‍ അസ്ഥിക്ക് പകരം സ്റ്റീലുകളാണ് ഫിറ്റ് ചെയ്തിരിക്കുന്നതെങ്കിലും നിശ്ചയദാര്‍ഢ്യം കൊണ്ട് ശ്രദ്ധേയനായി ഇന്ത്യന്‍ പ്രവാസിയായ മുഹമ്മദ് യൂസഫ് ജാവേദ്. ദുബൈയില്‍ നടക്കുന്ന കാര്‍ ഫ്രീ ഡേയില്‍ പങ്കെടുക്കാന്‍ ഷാര്‍ജയില്‍ നിന്നും ദുബൈ വരെ നടന്നാണിദ്ദേഹമെത്തിയത്. 22 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുംബൈയില്‍ വെച്ചുണ്ടായ ദുരന്തത്തിലാണ് ഇദ്ദേഹത്തിന് ഒരു കൈ നഷ്ടമായത്. ട്രെയിനില്‍ നിന്നും വീണ ജാവേദിന്റെ കാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.

ദുബൈ കാര്‍ ഫ്രീ ഡേയില്‍ പങ്കെടുക്കാന്‍ ഷാര്‍ജയില്‍ നിന്നും ദുബൈ വരെ നടന്ന ഒറ്റക്കൈയ്യന്‍ ഇന്ത്യന്‍ പ്രവാസി താരമായി

ഇപ്പോള്‍ നഷ്ടമായ കൈക്ക് പകരം കൃത്രിമ കൈയാണ് ജാവേദിന്. ഷാര്‍ജയിലെ ക്ലോക്ക് ടവറിന് സമീപമുള്ള ബിസിനസ് വില്ലേജില്‍ നിന്നും യൂണിയന്‍ മെട്രോ പാര്‍ക്ക് വരെ തന്റെ തൊഴില്‍ സ്ഥാപനമായ ദുബൈ ഇക്കണോമിയിലെ ഉദ്യോഗസ്ഥരേയും ജീവനക്കാരേയും കൂട്ടിയാണ് ജാവേദ് എത്തിയത്. യൂണിയന്‍ മെട്രോ പാര്‍ക്കിലായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്.

ഗുജറാത്തിലെ കച്ച് ആണ് ജാവേദിന്റെ നാടെങ്കിലും ഇപ്പോള്‍ ജാവേദിന്റെ കുടുംബം താമസിക്കുന്നത് കേരളത്തിലെ കൊച്ചിയിലാണ്. 2003 മുതല്‍ ജാവേദ് വലതുകൈ ഉപയോഗിച്ചാണ് വാഹനമോടിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Although originally from Kutch in the state of Gujarat, Javed’s family is settled in Kochin in Kerala.

Keywords: Gulf, UAE, Car free day
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
kvarthakochi
kvarthakochi

154168 Articles

Tags

Share this story

wellfitindia