ഷാര്‍ജയില്‍ ജഡ്ജി സംരക്ഷകനായി; സഹോദരന്റെ എതിര്‍പ്പിനെ മറികടന്ന് 35കാരിക്ക് മാംഗല്യം

 


ഷാര്‍ജ: (www.kvartha.com 06.06.2016) ഷാര്‍ജയില്‍ കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് മുപ്പത്തിയഞ്ചുകാരിക്ക് മാംഗല്യം. സഹോദരന്റെ എതിര്‍പ്പ് നിലനില്‍ക്കെയാണ് ജഡ്ജി ഉമര്‍ അല്‍ ഗാഫ്‌ലി എമിറേറ്റി യുവതിയുടെ പരാതിയില്‍ തീര്‍പ്പ് കല്പിച്ച് വിവാഹത്തിന് അനുമതി നല്‍കിയത്.

സാമൂഹികമായി താഴ്ന്നവരാണെന്ന കാരണത്താല്‍ യുവതിക്ക് വന്ന നല്ല വിവാഹാലോചന സഹോദരന്‍ മുടക്കുകയായിരുന്നു. എന്നാല്‍ ഇതിനെതിരെ യുവതി കോടതിയെ സമീപിച്ചു. ന്യായാധിപന്‍ സംരക്ഷകനായി നിന്ന് തന്റെ വിവാഹം നടത്തിത്തരണമെന്ന് യുവതി കോടതിയില്‍ ആവശ്യപ്പെട്ടു. മാത്രമല്ല, 35 വയസായ തനിക്ക് ഇനിയൊരു യോജിച്ച വിവാഹാലോചന വരാന്‍ പ്രയാസമാണെന്നും യുവതി കോടതിയില്‍ പറഞ്ഞു. 

വരന് നല്ല ജോലിയും വിദ്യാഭ്യാസവുമുണ്ടായിട്ടും സഹോദരന്‍ എതിരു നില്‍ക്കുകയാണെന്നും അതിനാല്‍ കോടതി ഇടപെടണമെന്നുമായിരുന്നു യുവതിയുടെ ആവശ്യം.

ഷാര്‍ജയില്‍ ജഡ്ജി സംരക്ഷകനായി; സഹോദരന്റെ എതിര്‍പ്പിനെ മറികടന്ന് 35കാരിക്ക് മാംഗല്യം

SUMMARY: A court judge in Sharjah went out of his way and sided with a 35-year-old Emirati girl by approving her marriage despite opposition by her elder brother.

Keywords: Gulf, UAE, Sharjah, Court, Judge, Sharjah, 35-year-old, Emirati, Girl, Approving, Marriage, Despite, Opposition, Elder brother.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia