ജോലിയില്‍ നിന്ന് പുറത്താക്കിയതിന് സ്പോണ്‍സര്‍ക്കെതിരെ ബലാല്‍സംഗക്കേസ്
Jul 27, 2012, 14:29 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
റാസല്‍ഖൈമ: ജോലിയില്‍ നിന്ന് പുറത്താക്കിയ സ്പോണ്‍സര്‍ക്കെതിരെമൊറോക്കന്‍ സ്വദേശിനിയായ യുവതിയുടെ ബലാല്‍സംഗക്കേസ്. സ്പോണ്‍സര്‍ തന്നെ ബലാല്‍സംഗം ചെയ്തെന്നാരോപിച്ചാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയെങ്കിലും പീഡനം നടന്നിട്ടില്ലെന്ന് തെളിഞ്ഞു. കേസില്‍ പ്രതിയായ സ്പോണ്‍സര്‍ കോടതിയില്‍ കുറ്റം നിഷേധിക്കുകയും ചെയ്തു.
ഹെയര്‍ ഡ്രസ്സറായ യുവതി തന്റെ സഹപ്രവര്‍ത്തകരുമായി നിരന്തരം വഴക്കടിക്കുന്ന സ്വഭാവക്കാരിയാണെന്ന് സ്പോണ്‍സര്‍ കോടതിയില്‍ അറിയിച്ചു. നിരന്തര പരാതിയെത്തുടര്‍ന്ന് യുവതിയെ ജോലിയില്‍ നിന്ന് പുറത്താക്കുകയായിരുന്നു. ജോലിയില്‍ നിന്നും പുറത്താക്കിയതിന്റെ പ്രതികാരമാണ് യുവതിയെ തന്നെ കേസില്‍ കുടുക്കാന്‍ പ്രേരിപ്പിച്ചതെന്നും സ്പോണ്‍സര്‍ കോടതിയില്‍ വ്യക്തമാക്കി.
സെപ്റ്റംബര്‍ 12ന് കേസിന്റെ വിധിപ്രഖ്യാപിക്കും.
English Summery
An Emirati man is standing trial in Ras Al khaimah on charges of abducting and raping a Moroccan female hair dresser on his sponsorship.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

