'നിങ്ങൾ ഒരു വലിയ ഘടകമായിരുന്നു': വെടിനിർത്തലിൽ ഖത്തറിന് നന്ദി പറഞ്ഞ് ട്രംപ്
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
-
ഇന്ധനം നിറയ്ക്കുന്നതിനിടെ ഔദ്യോഗിക വിമാനമായ എയർഫോഴ്‌സ് വണ്ണിലായിരുന്നു കൂടിക്കാഴ്ച.
-
ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ ഥാനിയുമായും പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽ ഥാനിയുമായും ചർച്ച നടത്തി.
-
യു.എസ്. വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയും ചർച്ചകളിൽ പങ്കെടുത്തു.
-
ശനിയാഴ്ച അൽ-ഉദൈദ് എയർ ബേസിലാണ് എയർഫോഴ്‌സ് വൺ ഇറങ്ങിയത്.
-
ഇസ്രായേൽ വ്യോമാക്രമണം നടത്തിയ സാഹചര്യത്തിൽ, 'അടുത്ത 48 മണിക്കൂർ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെ'ന്ന് ട്രംപ് പ്രതികരിച്ചു.
ദോഹ: (KVARTHA) ഏഷ്യയിലേക്കുള്ള യാത്രാമധ്യേ ഖത്തർ വിമാനത്താവളത്തിലെത്തിയ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, തന്റെ ഔദ്യോഗിക വിമാനമായ എയർഫോഴ്‌സ് വണ്ണിൽവച്ച് ഖത്തർ അമീറുമായും പ്രധാനമന്ത്രിയുമായും കൂടിക്കാഴ്ച നടത്തി. ഇന്ധനം നിറയ്ക്കുന്നതിനിയിട്ടായിരുന്നു എയർഫോഴ്‌സ് വൺ ഖത്തരിൽ ഇറങ്ങിയത്. കൂടിക്കാഴ്ചയിൽ ഗാസയിലെ വെടിനിർത്തൽ കരാറുമായി ബന്ധപ്പെട്ട ചർച്ചയും നടത്തിയത്. ഗാസയിൽ വെടിനിർത്തൽ ഉറപ്പാക്കുന്നതിൽ 'വലിയ പങ്ക്' വഹിച്ചതിന് ട്രംപ് ഖത്തർ ഭരണാധികാരികളോട് പ്രത്യേകമായി നന്ദി അറിയിച്ചു.
ശനിയാഴ്ച യു.എസ്. സൈന്യത്തിന്റെ പ്രാദേശിക ആസ്ഥാനവും ആയിരക്കണക്കിന് അമേരിക്കൻ സൈനികർ നിലയുറപ്പിച്ച താവളവുമായ അൽ-ഉദൈദ് എയർ ബേസിൽ എയർഫോഴ്‌സ് വൺ വന്നിറങ്ങിയ ഉടൻതന്നെ ഖത്തർ നേതാക്കൾ വിമാനത്തിനുള്ളിൽ പ്രവേശിച്ചിക്കുകയായിരുന്നു. മിഡിൽ ഈസ്റ്റിലെ സമാധാന പ്രക്രിയയിൽ ഇരുവർക്കും, പ്രത്യേകിച്ച് ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽ ഥാനിക്ക്, നിർണായക പങ്കുണ്ടെന്ന് ട്രംപ് പറഞ്ഞു. കൂടാതെ ഖത്തർ പ്രധാനമന്ത്രി ലോകത്തിനൊരു സുഹൃത്താണെന്നും ട്രംപ് പറഞ്ഞു. മാത്രമല്ല 'നമ്മൾ നേടിയത് മിഡിൽ ഈസ്റ്റിലെ അവിശ്വസനീയമായ സമാധാനമാണ്. അതിൽ നിങ്ങൾ ഒരു വലിയ ഘടകമായിരുന്നു,' ട്രംപ് പറഞ്ഞു.
ഗാസ വെടിനിർത്തൽ തെറ്റാതിരിക്കാൻ വാഷിംഗ്ടൺ നടത്തുന്ന നയതന്ത്രപരമായ നീക്കത്തിന്റെ ഭാഗമായുള്ള ഇസ്രായേലിൽ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ യു.എസ്. വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയും ഖത്തർ നേതാക്കളുമായുള്ള ചർച്ചകളിൽ പങ്കെടുത്തു.
ജനുവരിയിൽ അധികാരത്തിൽ തിരിച്ചെത്തിയ ശേഷം ട്രംപിന്റെ ആദ്യത്തെ ഏഷ്യൻ പര്യടനമാണിത്. ഗാസ യുദ്ധം പൊട്ടിപ്പുറപ്പെട്ടതുമുതൽ ഇസ്രായേലും ഹമാസും തമ്മിലുള്ള പരോക്ഷ ചർച്ചകളിൽ ഖത്തർ ഒരു പ്രധാന മധ്യസ്ഥന്റെ പങ്ക് വഹിക്കുന്നുണ്ട്. ഈജിപ്ത്, അമേരിക്ക, തുർക്കി എന്നീ രാജ്യങ്ങൾക്കൊപ്പം നിലവിലുള്ള സമാധാന ഉടമ്പടിയുടെ ഉറപ്പുകാരിലൊരാളാണ് ഖത്തർ.
ഈ സുപ്രധാന ചർച്ചകൾ നടക്കുന്ന അതേ സമയം തന്നെ ഇസ്രായേൽ ഗാസയിൽ ഇസ്ലാമിക് ജിഹാദ് തീവ്രവാദിയെ ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തിയിരുന്നു. ഹമാസുമായി സഖ്യമുള്ള ഇസ്‌ലാമിക് ജിഹാദും ഇസ്രായേലും തമ്മിൽ വെടിനിർത്തൽ നിലവിലുണ്ടെങ്കിലും, തീവ്രവാദി ആക്രമണങ്ങളിൽ നിന്ന് തങ്ങളെയും സൈന്യത്തെയും പ്രതിരോധിക്കാൻ ഇസ്രായേലിന് അവകാശമുണ്ടെന്നാണ് നിലപാട്.
ഖത്തർ നേതാക്കളുമായുള്ള ചർച്ചകൾക്ക് ശേഷം ട്രംപ് തന്റെ സാമൂഹ്യമാധ്യമമായ ട്രൂത്ത് സോഷ്യലിൽ, 'അടുത്ത 48 മണിക്കൂറിൽ അവർ എന്താണ് ചെയ്യുന്നതെന്ന് നമുക്ക് നോക്കാം. ഞാനിത് വളരെ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്' എന്നാണ് പ്രതികരിച്ചത്.
യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഖത്തർ അമീറുമായും പ്രധാനമന്ത്രിയുമായും കൂടിക്കാഴ്ച നടത്തിയതിനെ കുറിച്ചുള്ള ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെക്കുന്നതോടൊപ്പം കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സാപ്പ് ചാനൽ പിന്തുടരുക
Article Summary: Donald Trump met Qatar's Emir and Prime Minister aboard Air Force One to discuss the Gaza ceasefire deal and praised Qatar's role.
Hashtags: #GazaCeasefire #DonaldTrump #AirForceOne #Qatar #MiddleEastPeace #MarcoRubio
