SWISS-TOWER 24/07/2023

New Runway | ഫുജൈറ വിമാനത്താവളത്തില്‍ പുതിയതായി നിര്‍മിച്ച റണ്‍വേ പ്രവര്‍ത്തനം ആരംഭിച്ചു

 


ADVERTISEMENT

അബൂദബി: (www.kvartha.com) ഫുജൈറ വിമാനത്താവളത്തില്‍ പുതിയതായി നിര്‍മിച്ച റണ്‍വേ തുറന്നു. പുതിയ റണ്‍വെ പ്രവര്‍ത്തനം ആരംഭിച്ചതോടെ കൂടുതല്‍ വിമാനങ്ങളെ ഉള്‍ക്കൊള്ളാന്‍ ഇതിലൂടെ സാധിക്കുമെന്ന് ഫുജൈറ എയര്‍പോര്‍ട് ഡയറക്ടര്‍ ജനറല്‍ ഇസ്മാഇല്‍ അല്‍ ബലൂശി വ്യക്തമാക്കി. ശൈഖ് ഹമദ് ബിന്‍ സാലിഹ് അല്‍ ശര്‍ഖി ആദ്യമായി റണ്‍വേ ഉപയോഗിച്ച് കൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു.

Aster mims 04/11/2022

എല്ലാ അന്താരാഷ്ട്ര, പ്രാദേശിക മാനദണ്ഡങ്ങളും പാലിച്ച ശേഷമാണ് ഫുജൈറ വിമാനത്താവളത്തിലെ പുതിയ റണ്‍വേയ്ക്ക് ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പ്രവര്‍ത്തനാനുമതി നല്‍കിയത്. പുതിയ റണ്‍വേയ്ക്ക് 3,050 മീറ്റര്‍ നീളവും 45 മീറ്റര്‍ വീതിയുമുണ്ട്.

New Runway | ഫുജൈറ വിമാനത്താവളത്തില്‍ പുതിയതായി നിര്‍മിച്ച റണ്‍വേ പ്രവര്‍ത്തനം ആരംഭിച്ചു

ഇന്റര്‍നാഷനല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷനും (ICAO) യുഎഇയുടെ ജിസിഎഎയും അംഗീകരിച്ച എല്ലാ മാനദണ്ഡങ്ങള്‍ക്കും അനുസൃതമായാണ് റണ്‍വേ സജ്ജീകരിച്ചിട്ടുള്ളതെന്ന് ഇസ്മാഇല്‍ അല്‍ ബലൂശി വ്യക്തമാക്കി. വിമാനത്താവളത്തിന്റെ വികസന പദ്ധതികളുടെ ഭാഗമായാണ് പുതിയ റണ്‍വേ പ്രവര്‍ത്തനം ആരംഭിച്ചത്.

Keywords: Abu Dhabi, News, Gulf, World, Flight, Airport, Fujairah opens new runway to increase airport capacity.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia