കുവൈതില്‍ 4 വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; ഒരാള്‍ മരിച്ചു, 2 പേര്‍ക്ക് പരിക്ക്

 


കുവൈത് സിറ്റി: (www.kvartha.com 05.01.2022) കുവൈതില്‍ നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഫിഫ്ത് റിങ് റോഡില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. വിവരം ലഭിച്ചതനുസരിച്ച് അര്‍ദിയ ഫയര്‍ സര്‍വീസ് ഡിപാര്‍ര്‍ട്‌മെന്റില്‍ നിന്നുള്ള അഗ്നിശമന സേനാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയും രക്ഷാപ്രവര്‍ത്തനം നടത്തുകയും ചെയ്തു. മരണപ്പെട്ടയാളുടെ മൃതദേഹം തുടര്‍ നടപടികള്‍ക്കായി മെഡികല്‍ സംഘത്തിന് കൈമാറിയതായി അധികൃതര്‍ വ്യക്തമാക്കി. 

അതേസമയം കുവൈതില്‍ 2021 ജനുവരി ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ ആകെ 18,221 പ്രവാസികളെ നാടുകടത്തിയായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിയമ ലംഘനങ്ങള്‍ക്ക് പിടിയിലായവര്‍ ഉള്‍പെടെയുള്ള വിവിധ രാജ്യക്കാരുടെ കണക്കാണിത്. കഴിഞ്ഞ വര്‍ഷം നാടുകടത്തപ്പെട്ടവരില്‍ 11,177 പേര്‍ പുരുഷന്മാരും 7,044 പേര്‍ സ്ത്രീകളുമാണ്. 

കുവൈതില്‍ 4 വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; ഒരാള്‍ മരിച്ചു, 2 പേര്‍ക്ക് പരിക്ക്

Keywords:  Kuwait, News, Gulf, World, Vehicles, Accident, Death, Woman, Four-vehicle collision dies one, injures two in Kuwait
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia