Arrested | 'കുവൈതില്‍ ആരോഗ്യ മന്ത്രാലയത്തിന്റെ പേരിലുള്ള മെഡികല്‍ റിപോര്‍ടുകള്‍ വ്യാജമായി നിര്‍മിച്ചു'; 4 പേര് അറസ്റ്റില്‍
Feb 11, 2023, 10:27 IST
ADVERTISEMENT
കുവൈത് സിറ്റി: (www.kvartha.com) ആരോഗ്യ മന്ത്രാലയത്തിന്റെ പേരിലുള്ള മെഡികല്‍ റിപോര്‍ടുകള്‍ വ്യാജമായി നിര്‍മിച്ചെന്ന കേസില്‍ നാലുപേര്‍ അറസ്റ്റില്‍. രണ്ട് സ്വദേശികളും രണ്ട് പ്രവാസികളുമാണ് അറസ്റ്റിലായത്. നീതിന്യായ മന്ത്രാലയത്തിലെ തൊഴിലുടമയ്ക്ക് സമര്പിക്കാന് ബന്ധുവിന് റിപോര്‍ട് നല്‍കിയതിനാണ് ഒരാള്‍ക്കെതിരെ കേസ് എന്ന് റിപോര്‍ടുകള്‍ പറയുന്നു.
പ്രതികളില്‍ ഒരാളുടെ വസതിയില്‍ നടത്തിയ പരിശോധനയില്‍ ആരോഗ്യമന്ത്രാലയം മെഡികല്‍ റിപോര്‍ടുകളും ഫോറങ്ങളും മുദ്രകളും കണ്ടെത്തിയതാണ് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നത്. അതേസമയം വ്യാജ പരിചയ സര്ടിഫികറ്റ് നല്കിയ ഈജിപ്ത് ഡോക്ടറെ കഴിഞ്ഞ മാസം കോടതി ഒരു മാസത്തെ തടവിനും നാടുകടത്തലിനും ശിക്ഷിച്ചിരുന്നു.
Keywords: Kuwait, News, Gulf, World, Arrest, Arrested, Crime, Four arrested for forging medical records.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

