ഖത്വറില്‍ മലയാളിയായ മുന്‍ അധ്യാപികയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

 


ADVERTISEMENT

ദോഹ: (www.kvartha.com 02.02.2022) ഖത്വറില്‍ മലയാളിയായ മുന്‍ അധ്യാപികയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി തൊടുപുഴ കീരിക്കോട് സ്വദേശി പറമ്പുകാട്ട് ശങ്കരപ്പിള്ളയുടെയും അമ്മിണിയുടെയും മകള്‍ അര്‍ചന രാകേഷ് (40) ആണ് മരിച്ചത്. വുഖൈറിലെ ബര്‍വ ഒയാസിസ് കോമ്പൗന്‍ഡിലെ താമസസ്ഥലത്ത് ചൊവ്വാഴ്ച രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഹമദ് ആശുപത്രി മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Aster_MIMS

ദോഹ എംഇഎസ് ഇന്‍ഡ്യന്‍ സ്‌കൂളില്‍ മുന്‍ അധ്യാപികയായിരുന്നു. ഭര്‍ത്താവ് രാകേഷ് സിബിക്യു ബാങ്കില്‍ ജീവനക്കാരനാണ്. മക്കള്‍: കാര്‍ത്തിക് (11), ദേവു (6). ഇരുവരും ലയോള ഇന്റര്‍നാഷനല്‍ സ്‌കൂള്‍ വിദ്യാര്‍ഥികളാണ്.

ഖത്വറില്‍ മലയാളിയായ മുന്‍ അധ്യാപികയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

Keywords:  Doha, News, Gulf, World, Teacher, Found Dead, Hospital, Teacher, Former teacher found dead in Qatar.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia