ഖത്വറില്‍ മലയാളിയായ മുന്‍ അധ്യാപികയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി
Feb 2, 2022, 12:43 IST
ദോഹ: (www.kvartha.com 02.02.2022) ഖത്വറില്‍ മലയാളിയായ മുന്‍ അധ്യാപികയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി തൊടുപുഴ കീരിക്കോട് സ്വദേശി പറമ്പുകാട്ട് ശങ്കരപ്പിള്ളയുടെയും അമ്മിണിയുടെയും മകള്‍ അര്‍ചന രാകേഷ് (40) ആണ് മരിച്ചത്. വുഖൈറിലെ ബര്‍വ ഒയാസിസ് കോമ്പൗന്‍ഡിലെ താമസസ്ഥലത്ത് ചൊവ്വാഴ്ച രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഹമദ് ആശുപത്രി മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ദോഹ എംഇഎസ് ഇന്‍ഡ്യന്‍ സ്‌കൂളില്‍ മുന്‍ അധ്യാപികയായിരുന്നു. ഭര്‍ത്താവ് രാകേഷ് സിബിക്യു ബാങ്കില്‍ ജീവനക്കാരനാണ്. മക്കള്‍: കാര്‍ത്തിക് (11), ദേവു (6). ഇരുവരും ലയോള ഇന്റര്‍നാഷനല്‍ സ്‌കൂള്‍ വിദ്യാര്‍ഥികളാണ്.
Keywords: Doha, News, Gulf, World, Teacher, Found Dead, Hospital, Teacher, Former teacher found dead in Qatar.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.